കുന്നംകുളം അപകടം: കെ സ്വിഫ്റ്റ്, പിക്കപ്പ് വാന്‍ ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു

കുന്നംകുളത്ത് വഴിയാത്രക്കാരന്‍ അപകടത്തില്‍ മരിച്ച സംഭവത്തില്‍ കെ സ്വിഫ്റ്റ് ബസിന്റെയും പിക്കപ്പ് വാനിന്റെയും ഡ്രൈവര്‍മാരെ അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരെ മനപൂര്‍വമല്ലാത്ത നരഹത്യക്ക് കേസ് എടുത്തു. അറസ്റ്റിലായവരെ പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു.കെ സ്വിഫ്റ്റ് ബസ് കഴിഞ്ഞ ദിവസം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

തമിഴ്നാട് കള്ളകുറിച്ചി സ്വദേശി പരസ്വാമിയാണ് അപകടത്തില്‍ മരിച്ചത്. വ്യാഴാഴ്ച പുലര്‍ച്ചെ കുന്ദംകുളം ജംഗ്ഷനിലായിരുന്നു അപകടം. റോഡ് മുറിച്ച് കടക്കവെ പരസ്വാമിയെ പിക്കപ്പ് വാന്‍ ഇടിക്കുകയായിരുന്നു. റോഡില്‍ വീണ പരസ്വാമിയുടെ ശരീരത്തിലൂടെ പിന്നാലെ വന്ന കെ സ്വിഫ്റ്റ് ബസ് കയറിയിറങ്ങി. ഉടനെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും യാത്രമധ്യേ ഇയാള്‍ മരിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News