നാലു പേരെ വെട്ടിയ സംഭവം; പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമെന്ന് ബന്ധുക്കള്‍

പാലക്കാട് ചൂലന്നൂരില്‍ ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് വെട്ടേറ്റ സംഭവം പ്രണയം എതിര്‍ത്തതിലുള്ള വൈരാഗ്യമെന്ന് ബന്ധുക്കള്‍. മുകേഷിന് മാതൃസഹോദരി പുത്രിയോട് അടുപ്പമായിരുന്നുവെന്നും സഹോദരങ്ങളായതിനാല്‍ വീട്ടുകാര്‍ എതിര്‍ത്തതിനാലായിരിക്കും ആക്രമിക്കാന്‍ കാരണമെന്ന് അമ്മാവന്‍ കുമാരന്‍ പറഞ്ഞു.

പരിക്കേറ്റ മണി, സുശീല, ഇന്ദ്രജിത്, രേഷ്മ എന്നിവരെ തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. പ്രതിയും ബന്ധുവുമായ കുനിശ്ശേരി സ്വദേശി മുകേഷ് ഒളിവിലാണ്. ഇന്നു പുലര്‍ച്ചെ രണ്ടു മണിയോടെയാണ് സംഭവം നടന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News