ദു:ഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വന്‍ ഭക്തജനപ്രവാഹം

ദു:ഖവെള്ളി ദിനത്തില്‍ മലയാറ്റൂര്‍ കുരിശുമുടിയിലേക്ക് വന്‍ ഭക്തജനപ്രവാഹമായിരുന്നു’. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആയിരക്കണക്കിന് വിശ്വാസികളാണ് നോമ്പ് നോറ്റ് നഗ്‌നപാദരായി മല കയറാന്‍ എത്തിയത്. മഹാമാരിയെ തുടര്‍ന്നു ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിച്ചതിനാല്‍ ഇക്കുറി പതിവിലും കവിഞ്ഞ തിരക്കായിരുന്നു മലയാറ്റൂരില്‍ .

ക്രിസ്തുവിന്റെ കാല്‍വരി യാത്രയുടെ ഓര്‍മ്മ പുതുക്കി മരക്കുരിശും പേറി മലയാറ്റൂര്‍ മുത്തപ്പന്റെ സന്നിധിയിലേക്ക് ആയിരങ്ങള്‍ എത്തി. അടിവാരത്ത് തോമസ്ളീഹായുടെ രുപത്തിനുമുന്‍പില്‍ മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചതിന് ശേഷമാണ് വിശ്വാസികള്‍ മലകയറുന്നത്. കൃസ്തുവിന്റെ അന്ത്യയാത്രയുടെ ഓര്‍മ്മ പുതുക്കി 14 കുരിശിടങ്ങളില്‍ പ്രാര്‍ത്ഥിച്ചാണ് മലകയറ്റം.

വലിയ മരക്കുരിശും ഏന്തി , സംഘങ്ങളായി എത്തിയവവരുമുണ്ടായിരുന്നു. പെസഹ വ്യാഴം ദിനത്തില്‍ തുടങ്ങി അടുത്ത മാസം ഒന്നിന് എട്ടാമിടം വരെയാണ് മലയാറ്റൂരില്‍ തിരുനാള്‍ . കുരിശുമുടിയില്‍ എത്തുന്ന ഭക്തര്‍ക്ക് കുടിവെള്ളം അടക്കം വിപുലമായ സജീകരണങ്ങളും ഒരുക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like