ഉത്സവകാല ട്രെയിനുകളില്ല; മടക്കയാത്ര ദുരിതമാകും

ഉത്സവകാല പ്രത്യേക ട്രെയിനുകളില്ലാത്തതിനാല്‍ വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നാട്ടില്‍ എത്തിയവരുടെ മടക്ക യാത്ര ദുരിതമാവും. തിങ്കളാഴ്ച തിരിച്ചുപോകാനിരിക്കുന്നവരാണ് കൂടുതല്‍ ബുദ്ധിമുട്ടുക. ചെന്നൈ, ബംഗളൂരു, മുംബൈ തുടങ്ങി മലയാളികള്‍ കൂടുതലുള്ള പ്രദേശങ്ങളിലേക്കുള്ള ട്രെയിനുകളെല്ലാം ബുക്കിംഗ് കഴിഞ്ഞിരിക്കുകയാണ്. മുന്‍കാലങ്ങളില്‍ ഉത്സവകാലത്ത് യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് കൂടുതല്‍ ട്രെയിന്‍ ഓടിക്കാന്‍ റെയില്‍വേ തയ്യാറായിരുന്നു. ഇത്തവണ സ്പെഷ്യല്‍ ട്രെയിനുകള്‍ പേരിനുമാത്രം. ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ പ്ലാറ്റ്ഫോം അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ട്രെയിന്‍ ഗതാഗത നിയന്ത്രണവുമുണ്ട്.

ചെന്നൈയിലേക്ക് 17, 18,19 തീയതികളില്‍ ട്രെയിനുകളില്‍ ടിക്കറ്റില്ല. ചെന്നൈ മെയില്‍, ചെന്നൈ സൂപ്പര്‍ ഫാസ്റ്റ്, ഗുരുവായൂര്‍ — ചെന്നൈ എക്സ്പ്രസ്, ആഴ്ചയില്‍ മൂന്നുദിവസം ഓടുന്ന രപ്തിസാഗര്‍ എക്സ്പ്രസ് എന്നീ ട്രെയിനുകളിലെല്ലാം എസി, സ്ലീപ്പര്‍ ടിക്കറ്റുകളിലെല്ലാം വെയിറ്റിങ് ലിസ്റ്റിലാണ്.

ഇതേ അവസ്ഥ തന്നെയാണ് ബംഗളൂരു, മുംബൈ യാത്രക്കാരുടെയും. കൊച്ചുവേളി – -മൈസുരു, കന്യാകുമാരി — ബംഗളൂരു ഐലന്റ് എക്സ്പ്രസ്, വ്യാഴം, ശനി ദിവസങ്ങളില്‍ ഓടുന്ന കൊച്ചുവേളി — ബനാസ്വാടി ഹംസഫര്‍ എക്സ്പ്രസ്, ഞായറാഴ്ചകളില്‍ സര്‍വീസ് നടത്തുന്ന തിരുവനന്തപുരം — മൈസൂരു സ്പെഷ്യല്‍ ട്രെയിന്‍, കൊച്ചുവേളി – -യശ്വന്ത്പൂര്‍ ഗരീബ്രഥ് എന്നിവയിലും ദിവസങ്ങള്‍ക്ക് മുമ്പ് ടിക്കറ്റ് തീര്‍ന്നു.

മുംബൈയിലേക്കുള്ള സമ്പര്‍ക്കക്രാന്തി എക്സ്പ്രസ്, നിസാമുദീന്‍ എക്സ്പ്രസ്, നേത്രാവതി എക്സ്പ്രസ് തുടങ്ങിയ ട്രെയിനുകളിലും ടിക്കറ്റില്ല. മിക്ക ട്രെയിനുകളിലും വെയിറ്റിങ് ലിസ്റ്റ് നൂറിന് മുകളിലാണ്. അടിയന്തരമായി യാത്രയ്ക്ക് തല്‍ക്കാല്‍ എടുക്കാമെന്ന് കരുതിയാല്‍ പകല്‍11 ന് സൈറ്റ് തുറന്നാല്‍ അഞ്ചുമിനിട്ടിനകം ടിക്കറ്റ് തീരും. യാത്ര ബസില്‍ ആക്കാമെന്നു വച്ചാല്‍ കെഎസ്ആര്‍ടിസിയിലും മറ്റ് ടൂറിസ്റ്റ് ബസുകളുമൊക്കെ നിറഞ്ഞു. മാത്രമല്ല, യാത്രാ നിരക്ക് ബസില്‍ ഇരട്ടിയുമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News