പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍

പോക്‌സോ കേസില്‍ ജാമ്യത്തില്‍ ഇറങ്ങി വിചാരണ നേരിടുന്നയാള്‍ ആത്മഹത്യ ചെയ്ത നിലയില്‍. കോട്ടുക്കല്‍ സ്വദേശി മണി രാജന്‍ (63) നെയാണ് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിത്. കിളിമാനൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചു

കിളിമാനൂര്‍ അടയണ്‍- വെയ്റ്റിംഗ് ഷെഡിന് സമീപമാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ 7 മണിക്ക് കച്ചവടത്തിന് വന്ന സ്ത്രീയാണ് പുറമ്പോക്ക് ഷെഡില്‍ തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. മണിരാജനെ 6 മാസം മുമ്പ് 8 വയസുക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പരാതിയില്‍ കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ കേസ് ഉണ്ട്. ഇയാള്‍ ജയിലില്‍ നിന്നും ഇറങ്ങി ഇപ്പോള്‍ വിചാരണ നേരിടുന്ന ആള്‍ ആണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News