
അൽപം മധുരം നുണയാതെ എന്ത് ഈസ്റ്റർ. ഉയിർപ്പിന്റെ സന്തോഷവുമായി ഈസ്റ്റർ എത്തുമ്പോൾ മധുരം തീർച്ചയായും വേണം. വീട്ടിൽ എളുപ്പത്തിൽ തയാറാക്കാവുന്ന ഒരു പുഡിങ് പരിചയപ്പെടാം.
ആവശ്യമായ ചേരുവകൾ
റവ – ഒന്നര വലിയ സ്പൂൺ
പാൽ – രണ്ടരക്കപ്പ്
പഞ്ചസാര – അരക്കപ്പ്
ഉപ്പ് – ഒരു നുള്ള്
ജെലറ്റിൻ–ഒരു വലിയ സ്പൂൺ, രണ്ടു വലിയ സ്പൂൺ വെള്ളത്തിൽ കുതിർത്തത്
നാരങ്ങാത്തൊലി ചുരണ്ടിയതും നാരങ്ങാനീരും – ഒരു നാരങ്ങയുടേത്
മുട്ടവെള്ള – രണ്ടു മുട്ടയുടേത്
ഏപ്രിക്കോട്ട് അല്പം വെള്ളത്തിൽ വേവിച്ചത് – അരക്കപ്പ്
തയാറാക്കുന്ന വിധം
റവ അല്പം പാലിൽ കലക്കിവയ്ക്കണം. ബാക്കി പാൽ അടുപ്പത്തുവച്ചു ചൂടാക്കുക. ഇതിലേക്കു റവ കലക്കിയതും പഞ്ചസാരയും ചർത്തിളക്കി കുറുക്കണം.
ഒരു നുള്ള് ഉപ്പു ചേർത്തിളക്കി വാങ്ങുക. കുതിർത്ത ജെലറ്റിൻ തിളയ്ക്കുന്ന വെള്ളത്തിനു മുകളിൽ പിടിച്ച് ഉരുക്കിയതു റവ മിശ്രിതത്തിൽ ചേർത്തിളക്കി ചൂടാറാൻ വയ്ക്കണം.
ഇതിലേക്കു നാരങ്ങാനീരും നാരങ്ങാത്തൊലി ചുരണ്ടിയതും ചേർത്തിളക്കിയശേഷം മുട്ടവെള്ള നന്നായി അടിച്ചുപതപ്പിച്ചതു മെല്ലെ ചേർത്തു യോജിപ്പിക്കുക. ഫ്രിജിൽ വച്ചു തണുപ്പിച്ചശേഷം ഏപ്രിക്കോട്ട് വേവിച്ചതു മുകളിൽവച്ചു വിളമ്പാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here