ഇന്നത്തെ ഇഫ്താറിന് പ്രോൺ ബോൾസ് ഉണ്ടാക്കിയാലോ? നിങ്ങൾക്കിഷ്ടപ്പെടും

ഓരോരുത്തരും കാത്തിരിക്കുന്ന ഒന്നാണ് ഇഫ്താർ സൽക്കാരം. സ്വാദിഷ്ടമായ വിഭവങ്ങളാൽ ഇഫ്താർ കെങ്കേമമാക്കാനാണ് ഏവർക്കും ഇഷ്ടം. ഒരു ഇഫ്താർ സ്‌പെഷ്യൽ വിഭവം പരിചയപ്പെട്ടാലോ?

ആവശ്യമായ ചേരുവകൾ

1.ചെമ്മീന്‍ – 100 ഗ്രാം

2.ഇഞ്ചി അരച്ചത് – ഒരു ചെറിയ സ്പൂൺ

പച്ചമുളക് – രണ്ട്, അരച്ചത്

ഉപ്പ് – പാകത്തിന്

3.മൈദ – ഒരു വലിയ സ്പൂൺ

മുട്ട – ഒന്ന്

4.എണ്ണ – വറുക്കാന്‍ ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം

ചെമ്മീൻ വൃത്തിയാക്കി രണ്ടാമത്തെ ചേരുവ യോജിപ്പിച്ചതു പുരട്ടി കുറച്ചു സമയം വയ്ക്കണം. പിന്നീട് രണ്ടു ചെമ്മീൻ വീതം ഒരു ടൂത്പിക്കിൽ കുത്തി, മൂന്നാമത്തെ ചേരുവ അടിച്ചതിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. വലിയ ചെമ്മീൻ ആണെങ്കിൽ ഒരു ചെമ്മീൻ മതിയാകും.
ചൂടോടെ സോസിനൊപ്പം വിളമ്പാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News