ദില്ലിയില്‍ കൊവിഡ് കണക്കുകള്‍ വീണ്ടും വര്‍ധിക്കുന്നു; നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവന്നേക്കും

ദില്ലിയില്‍ കൊവിഡ് കണക്കുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാന്‍ ആലോചന. അടുത്തയാഴ്ച ചേരുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും. കൊവിഡ് കണക്കുകള്‍ വര്‍ധിക്കുനതിനാല്‍ സ്‌കൂളുകളില്‍ ജാഗ്രത വേണമെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി.

അടുത്ത ബുധനാഴ്ച ചേരുന്ന ദില്ലി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും. ഇന്ന് 325 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ വരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെയും പക്ഷം.

കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യം പരിശോധിക്കുമെന്നും ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ അഭ്യര്‍ത്ഥിച്ചു.സ്‌കൂളുകളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ മാസ്‌ക് ഉള്‍പ്പെടെയുള്ള എല്ലാ കൊവിഡ് മാനദണ്ഡങ്ങളും പാലിക്കണമെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഒരാള്‍ക്കെങ്കിലും കൊവിഡ് സ്ഥിരീകരിച്ചാല്‍ സ്‌കൂള്‍ മുഴുവനായോ ഭാഗികമായോ അടച്ചിടണമെന്നും ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നിര്‍ദേശിച്ചു.

കൊവിഡ് കേസുകള്‍ കുറഞ്ഞതിനെ തുടര്‍ന്ന് ഫെബ്രുവരിയില്‍ ദില്ലിയിലെ കൊവിഡ് നിയന്ത്രണങ്ങള്‍ എടുത്ത് മാറ്റിയിരുന്നു. ഒന്നര മാസത്തിന് ശേഷം സോഷ്യല്‍ ഡിസ്റ്റന്‍സിങ് ഉള്‍പ്പെടെ മുഴുവന്‍ നിയന്ത്രണങ്ങളും തിരികെ കൊണ്ടുവരാനാണ് സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here