ആഘോഷ – അവധി ദിന വ്യത്യാസമില്ലാതെ ഡി വൈ എഫ് ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതി. മെഡിക്കല്‍ കോളേജിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും ഉച്ചഭക്ഷണം നല്‍കുന്ന ഈ പദ്ധതി ഒരു വലിയ വിഭാഗത്തിന്റെ ആശ്രയമാണ്.
വിഷുവിനോടനുബന്ധിച്ച് ഇന്ന് പായസവും ഭക്ഷണത്തിനൊപ്പം അവര്‍ നല്‍കി. തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരംഭിച്ച ഹൃദയപൂര്‍വ്വം പദ്ധതി ഇന്ന് കേരളത്തിലെമ്പാടുമുള്ള ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് കഴിഞ്ഞിട്ടുണ്ട്.
മെഡിക്കല്‍ കോളേജില്‍ തങ്ങളുടെ ഉറ്റവരുടെ ജീവന് വേണ്ടി ഓടുന്ന സാധാരണക്കാരന് ആഘോഷ ദിവസങ്ങള്‍ ഉണ്ടാകാറില്ല. ഇത്തരത്തിലുള്ളവര്‍ക്ക് ഒരു നേരത്തെ അന്നം. അതായിരുന്നു ഡിവൈഎഫ്‌ഐയുടെ ഹൃദയപൂര്‍വ്വം പദ്ധതിയുടെ ലക്ഷ്യം. വയറെരിയുന്നവരുടെ മിഴിനിറയാതിരിക്കാന്‍ എന്ന വാചകം അന്വര്‍ത്ഥമാക്കുകയാണ് ഹൃദയപൂര്‍വ്വം എന്ന ഈ പദ്ധതി.
അതുകൊണ്ട് തന്നെ അവര്‍ക്ക് വിശേഷ – അവധി ദിവസങ്ങള്‍ എന്ന തരംതിരിക്കല്‍ ഇല്ല. എല്ലാ ദിവസവും ഉച്ചയ്ക്ക് പന്ത്രണ്ടരയ്ക്ക് ഭക്ഷണപൊതികളുമായി പ്രവര്‍ത്തകര്‍ ആശുപത്രിയില്‍ ഉണ്ടാകും. അതിന് പെസഹ, ദു:ഖ വെള്ളി, വിഷു ദിനം എന്ന പ്രത്യേകതകളില്ല.
ഇന്ന് ദു:ഖ വെള്ളിക്കൊപ്പം വിഷു കൂടി ഒരുമിച്ചെത്തിയ ദിനമാണ്. അതുകൊണ്ട് തന്നെ വിശേഷ ദിനങ്ങളില്‍ മധുരം വിതരണം ചെയ്യുന്നതിന് കൂടി ഇന്ന് തുടക്കമായി. എം എല്‍ എ വികെ പ്രശാന്ത് ഇതിന് തുടക്കവും കുറിച്ചു. ഹൃദയപൂര്‍വ്വം പദ്ധതി അഞ്ച് വര്‍ഷം പിന്നിട്ടു കഴിഞ്ഞു.
ഓരോ ദിവസവും ജില്ലയിലെ ഓരോ മേഖല കമ്മറ്റികളാണ് ഭക്ഷണമെത്തിക്കുന്നത്. ദിനം പ്രതി നാലായിരത്തോളം പേര്‍ക്കാണ് ഇവര്‍ ആശ്വാസമേകുന്നത്. DYFI തിരുവനന്തപുരം ജില്ലാ കമ്മിറ്റി ആരംഭിച്ച സംരംഭം ഇന്ന് കേരളത്തിലെമ്പാടുമുള്ള DYFI പ്രവര്‍ത്തകര്‍ ഏറ്റെടുത്ത് നടത്തുകയാണ്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.