കുട്ടനാടൻ കാർഷിക മേഖല കർഷക സംഘം സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു

കാറ്റിലും മഴയിലും കൃഷിനാശം സംഭവിച്ച കുട്ടനാടൻ കാർഷിക മേഖല കർഷക സംഘം സംസ്ഥാന ഭാരവാഹികൾ സന്ദർശിച്ചു.സംസ്ഥാന പ്രസിഡൻറ് എം വിജയകുമാർ ,ഗോപി കോട്ടമുറക്കൽ ,ഓമല്ലൂർ ശങ്കരൻ. ജി വേണുഗോപാൽ, ഹരിശങ്കർ തുടങ്ങിയ നേതാക്കളാണ് സന്ദർശനം നടത്തിയത് .

കഴിഞ്ഞദിവസം കുട്ടനാട്ടിലെ സി ബ്ലോക്കിൽ മാത്രം 6000 ഹെക്ടർ കൃഷി നശിച്ചിരുന്നു ആറ് കോടിയിലധികം രൂപയുടെ നാശനഷ്ടമാണ് ഇവിടെ മാത്രം ഉണ്ടായത്.

ഈ തരത്തിൽ കോടികളുടെ നാശനഷ്ടം ഉണ്ടായ കുട്ടനാട്ടിലെ കർഷകരെ സഹായിക്കാൻ കേന്ദ്ര സർക്കാർ കൂടി അടിയന്തരമായ് ഇടപെടണമെന്ന് കർഷക സംഘം ഭാരവാഹികൾ അഭ്യർത്ഥിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News