സ്വകാര്യ ബസുകള്‍ ഒറ്റയടിക്ക് നിരക്ക് കുറച്ചു; കെ സ്വിഫ്റ്റ് ഫലം കണ്ടു തുടങ്ങിയെന്ന് കെഎസ്ആര്‍ടിസി

കഴിഞ്ഞ ദിവസം കെ സ്വിഫ്റ്റിന്റെയും സ്വകാര്യ ബസുകളുടെയും നിരക്ക് സംബന്ധിച്ച കെ സ്വിഫ്റ്റിനെ ഭയക്കുന്നതാര്? എന്തിന്? എന്ന കെഎസ്ആര്‍ടിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതിനു പിന്നാലെ സ്വകാര്യ ബസുകള്‍ നിരക്ക് കുറച്ചു. കെ സ്വിഫ്റ്റ് ഫലം കണ്ടു തുടങ്ങിയെന്നാണ് കെഎസ്ആര്‍ടിസി ഇതിനു മറുപടിയായി അവരുടെ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

കെ എസ് ആര്‍ ടി സി യെ സംബന്ധിച്ചിടത്തോളം ഞങ്ങള്‍ ആഗ്രഹിച്ചതും അത്രയേ ഉള്ളൂ ജനങ്ങള്‍ക്ക് കുറഞ്ഞ നിരക്കില്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്തുക. കേരള സര്‍ക്കാര്‍ നിരത്തിലിറക്കിയ കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ബസുകള്‍ വ്യാപകമായി അപകടം ഉണ്ടാക്കുന്നു എന്ന് പറഞ്ഞവര്‍ തന്നെ അത് മാറ്റിപ്പറയേണ്ടി വന്ന സാഹചര്യം നിലനില്‍ക്കുകയാണെന്നും പോസ്റ്റില്‍ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News