ബഹ്റൈനില്‍ താമസ സ്ഥലത്ത്‌ പാചക വാതകം ചോര്‍ന്നു; മലയാളികള്‍ രക്ഷപ്പെട്ടത് അത്ഭുതകരമായി

ബഹ്റൈനില്‍ മലയാളികളായ പ്രവാസികള്‍ താമസിച്ചിരുന്ന സ്ഥലത്ത് പാചക വാതകം ചോര്‍ന്ന് അപകടം. ഹമദ് ടൌണ്‍ സൂഖിനടുത്ത് വ്യാഴാഴ്‍ച രാവിലെ ആറരയോടെയായിരുന്നു സംഭവം. അപകടമുണ്ടായ കെട്ടിടത്തില്‍ താമസിച്ചിരുന്ന മലയാളികള്‍ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്.

ഗാരേജിലും സൂഖിലും ജോലി ചെയ്‍തിരുന്ന മലയാളികള്‍ താമസിച്ചിരുന്ന സ്ഥലത്തായിരുന്നു അപകടം. താമസക്കാരില്‍ ഒരാള്‍ രാവിലെ എഴുന്നേറ്റ് സ്വിച്ച് ഇട്ടപ്പോള്‍ വലിയ ശബ്‍ദത്തോടെ സ്‍ഫോടനമുണ്ടാവുകയായിരുന്നു.

ഇയാളുടെ വലത് കൈയില്‍ പൊള്ളലേറ്റു. സ്‍ഫോടനത്തിന്റെ ആഘാതത്തില്‍ അടുക്കളയുടെയും മുറിയുടെയും വാതിലുകളും ജനല്‍ ചില്ലുകളും ഒരു സ്റ്റീല്‍ അലമാരയും തകര്‍ന്നു. പരുക്കേറ്റ യുവാവിനെ ബി.ഡി.എഫ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News