സന്തോഷ് ട്രോഫി; തികഞ്ഞ പ്രതീക്ഷയില്‍ കേരളാ ടീം

സ്വന്തം നാട്ടില്‍ കളിക്കുന്നതിന്റെ ഊര്‍ജം കേരളത്തിനുണ്ടെന്നും ലഭിക്കാവുന്നതില്‍ ഏറ്റവും മികച്ച ടീം ആണ് കേരളത്തിന്റേതെന്നും സന്തോഷ് ട്രോഫി പരിശീലകന്‍ ബിനോ ജോര്‍ജ്. ഉദ്ഘാടന മത്സരത്തില്‍ രാജസ്ഥാനെ നല്ല മാര്‍ജിനില്‍ കീഴടക്കാനാകുമെന്നാണ് പ്രതീക്ഷയെന്ന് ക്യാപ്റ്റന്‍ ജിജോ ജോസഫ് കൈരളി ന്യൂസിനോട് പറഞ്ഞു. നാളെ രാത്രി 8 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് ഉദ്ഘാടന മത്സരം നടക്കുക.

തികഞ്ഞ പ്രതീക്ഷയിലാണ് ജിജോ ജോസഫ് നയിക്കുന്ന കേരളാ ടീം. പ്രാഥമിക റൗണ്ടുകളിലെ മിന്നുന്ന പ്രകടനം ആതിഥേയര്‍ക്ക് തുടരാനാകുമെന്ന് പരിശീലകന്‍ ബിനോ ജോര്‍ജിന് ഉറപ്പുണ്ട്. ഉദ്ഘാടന മത്സരത്തില്‍ മികച്ച വിജയമാണ് ലക്ഷ്യം.

കോട്ടപ്പടി സ്റ്റേഡിയത്തിലെ ആദ്യ മത്സരത്തില്‍ പഞ്ചാബ് ബംഗാളിനെ നേരിടും. രാവിലെ 9.30 നാണ് മത്സരം. സന്തോഷ് ട്രോഫിയുടെ പ്രകാശനം മഞ്ചേരിയില്‍ നടന്നു. പത്ത് ടീമുകളുടെയും ക്യാപ്റ്റന്‍മാരുടെ നേതൃത്വത്തിലാണ് കപ്പ് പ്രകാശനം ചെയ്തത്.

പരിപാടിക്കിടെ ക്യാപ്റ്റന്‍മാര്‍ ചാമ്പിക്കോ വീഡിയോയ്ക്ക് പോസ് ചെയ്തത് കൗതുകമായി. പയ്യനാട് സ്റ്റേഡിയത്തില്‍ നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കായിക മന്ത്രി വി അബ്ദു റഹ്മാന്‍ ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here