
കോടതികള്‍ക്ക് അമിതഭാരമെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റീസ് എന്‍.വി.രമണ. ആവശ്യത്തിന് കോടതികള്‍ ഇല്ലാതെ നീതി നടപ്പാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കോടതികളിലെ ഒഴിവുകള്‍ നികത്തുന്നില്ല. ഒഴിവുകള്‍ നികത്തുന്നില്ലെന്ന കാര്യം ബ്യൂറോക്രസി ലളിതമായി കാണുന്നു. കോടതിയിലെ അടിസ്ഥാന സൗകര്യങ്ങളിലും മാറ്റമുണ്ടാകണം. കേസുകള്‍ തീര്‍പ്പാകാനുള്ള കാലതാമസം മാറണം.
ഉദ്യോഗസ്ഥ സംവിധാനങ്ങള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ഹൈദരാബാദിലെ ജുഡീഷ്യല്‍ കോണ്‍ഫറന്‍സിനിടെയാണ് ചീഫ് ജസ്റ്റീസ് ഇക്കാര്യം പറഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here