
സ്വന്തം ശരീരത്തിൽ പലതിരിത്തിലുള്ള ക്രൂരമായ പരിണാമങ്ങൾ നടത്തുന്ന ബ്രസീലിയൻ യുവാവ് സമൂഹ മാധ്യമങ്ങളിൽ വീണ്ടും ചർച്ചയാവുകയാണ്. ഇത്തവണ ചെവി മുറിച്ചുമാറ്റിയാണ് ‘ഹ്യൂമൺ സാത്താൻ’ ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ബ്രസീലിയൻ യുവാവായ മിഷേൽ ഫാരോ ഡോ പ്രാഡോ കൊവിഡ് നിയന്ത്രണങ്ങൾ നീക്കം ചെയ്തത് ആഘോഷിച്ചത് ഇങ്ങനെയാണ്.
പ്രാഡോയുടെ ശരീരത്തിന്‍റെ 85 ശതമാനവും ടാറ്റൂകളാണ്. ഇതുവരെ 60ലധികം മോഡിഫിക്കേഷനുകളാണ് പ്രാഡോ സ്വന്തം ശരീരത്തിൽ നടത്തിയിരിക്കുന്നത്.
പ്രാഡോയുടെ തലയിൽ കൊമ്പുകൾ ഘടിപ്പിക്കുകയും പൊക്കിളും മൂക്കിന്റെ ഒരു ഭാഗവും നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. കഴിഞ്ഞ വർഷം നടത്തിയ മേക്ക് ഓവറിൽ കൈവിരലുകളും ഇദ്ദേഹം വിച്ഛേദിച്ചിരുന്നു.
കൊവിഡ് രൂക്ഷമാകുകയും മാസ്ക് നിർബന്ധമാകുകയും ചെയ്ത സാഹചര്യത്തിൽ ചെവിയിൽ മാത്രം ഇതുവരെ പ്രാഡോ മേക്ക് ഓവർ പരീക്ഷണങ്ങൾ നടത്തിയിരുന്നില്ല. എന്നാൽ മാസ്ക് നിർബന്ധമില്ലെന്ന ഉത്തരവ് വന്നതോടെ ചെവി മുറിച്ചു നീക്കുകയായിരുന്നു.
ബ്രസീലിലെ ടാറ്റൂ ആർട്ടിസ്റ്റായി പ്രവർത്തിച്ചു വരുന്ന പ്രാഡോക്ക് 44 ആണ് പ്രായം. ഭാര്യയുടെ നിർദ്ദേശപ്രകാരമാണ് പുത്തൻ മോഡിഫിക്കേഷനുകൾ ശരീരത്തിൽ പരീക്ഷിക്കുന്നത്.
താൻ ആഗ്രഹിക്കുന്ന ശരീരം നേടുന്നതിൽ അതിയായ അഭിനിവേശമുണ്ടെന്നും അത് കലയുടെയും ടാറ്റൂവിന്റെയും മാസ്റ്റർപീസായി നിലനിൽക്കുമെന്നും അതിനാൽ ചില വേദനകൾ സഹിക്കാൻ പ്രശ്‌നമില്ലെന്നും പ്രാഡോ പറഞ്ഞു. ഏറ്റവും പൈശാചികമായ രൂപമാകുക എന്ന തന്‍റെ സ്വപ്നം നിറവേറ്റാനുള്ള ശ്രമത്തിലാണ് പ്രാഡോ.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here