
ജോ റൂട്ട് ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു.അഞ്ച് വർഷക്കാലം ക്യാപ്റ്റൻ സ്ഥാനത്ത് തുടർന്നതിനു ശേഷമാണ് റൂട്ട് ക്യാപ്റ്റൻ സ്ഥാനം രാജിവച്ചത്.
പുതിയ ക്യാപ്റ്റനെ ഉടൻ പ്രഖ്യാപിച്ചേക്കും. ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് പുതിയ ക്യാപ്റ്റനാവുമെന്നാണ് റിപ്പോർട്ട്.ഇംഗ്ലണ്ടിനെ ഏറ്റവുമധികം മത്സരങ്ങളിൽ നയിച്ച ക്യാപ്റ്റനാണ് ജോ റൂട്ട്.
64 ടെസ്റ്റ് മത്സരങ്ങളിൽ ഇംഗ്ലണ്ട് ക്യാപ്റ്റനായിരുന്ന റൂട്ട് 27 മത്സരങ്ങളിൽ വിജയിക്കുകയും 26 മത്സരങ്ങളിൽ പരാജയപ്പെടുകയും ചെയ്തു.
ഇംഗ്ലണ്ട് ക്യാപ്റ്റനെന്ന നിലയിൽ ഇത് രണ്ടും റെക്കോർഡാണ്. അവസാന 17 മത്സരങ്ങളിൽ ആകെ ഒരു ജയം മാത്രമാണ് റൂട്ടിന് സ്വന്തമാക്കാൻ കഴിഞ്ഞത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here