ഗോകുലം കേരള ഇന്ന് സുദേവ ദില്ലിയെ നേരിടും

ഐഎലീഗില്‍ ഗോകുലം കേരള ഇന്ന് സുദേവ ഡല്‍ഹിയെ നേരിടും. തുടര്‍ച്ചയായ 10 മത്സരങ്ങളിലും ഗോകുലം കേരള പരാജയമറിഞ്ഞിട്ടില്ല. ഈ മത്സരത്തിലും നേട്ടം ഗോകുലത്തിനായിരിക്കുമെന്നാണ് പ്രതീക്ഷ.

10 മത്സരങ്ങളില്‍ 7 ജയവും 3 സമനിലകളുമുള്ള ഗോകുലം 24 പോയിന്റുമായി പട്ടികയില്‍ രണ്ടാമതാണ്. 10 മത്സരങ്ങളില്‍ ഒരു ജയം മാത്രമായി 7 പോയിന്റുള്ള സുദേവ പട്ടികയില്‍ 12ആം സ്ഥാനത്താണുള്ളത്. വൈകിട്ട് അഞ്ചിന് കൊല്‍ക്കത്തയിലെ കല്യാണ്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

ഇന്ന് സുദേവയെ തോല്‍പ്പിച്ചാല്‍ ഗോകുലത്തിന് പോയിന്റ് പട്ടികയില്‍ ഒന്നാമതെത്താനാകും. നിലവില്‍ ഒന്നാമതുള്ള മുഹമ്മദന് 11 മത്സരങ്ങളില്‍ നിന്ന് 25 പോയിന്റാണ് ഉള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News