ജറുസലേം അല്‍-അഖ്‌സ പള്ളിയില്‍ ഇസ്രയേല്‍ പൊലീസും പലസ്തീനികളും തമ്മില്‍ സംഘര്‍ഷം

ജറുസലേമിലെ അൽ-അഖ്‌സ പള്ളിയിൽ ഇസ്രയേലി പൊലീസും പലസ്തീനികളും തമ്മിൽ സംഘർഷം. ഇന്ന് പുലർച്ചെയാണ് സംഘർഷമുണ്ടായത്.

67 പലസ്തീനികൾക്ക് പരുക്കേറ്റതായാണ് റിപ്പോർട്ടുകൾ. എന്നാൽ, സംഘർഷത്തിന്റെ കാരണത്തെക്കുറിച്ച് ഇതുവരെ സ്ഥിരീകരണമില്ല.

രാവിലെ നൂറുകണക്കിനാളുകൾ ഒത്തുകൂടിയ സമയം പൊലീസ് ബലം പ്രയോഗിച്ച് പള്ളിക്കുള്ളിലേക്ക് കടക്കുകയായിരുന്നുവെന്ന് അൽ-അഖ്‌സ പള്ളി അധികൃതർ ആരോപിച്ചു. പൊലീസിന് നേരെ പലസ്തീനികൾ കല്ലെറിയുന്നതിന്റേയും തിരിച്ച് പൊലീസ് കണ്ണീർ വാതകവും ഗ്രനേഡും പ്രയോഗിക്കുന്നതിന്റേയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

പരുക്കേറ്റ 59 പേരെ ആശുപത്രിയിലേക്ക് മാറ്റിയതായി പലസ്തീൻ റെഡ് ക്രെസന്റ് അറിയിച്ചു. പൊലീസ് റബർ ബുള്ളറ്റ് പ്രയോഗിച്ചതിനേ തുടർന്ന് കാവൽക്കാരിലൊരൊളുടെ കണ്ണിന് പരുക്കേറ്റതായി പള്ളി അധികൃതർ പറഞ്ഞു. എന്നാൽ ഇസ്രയേൽ ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel