ബിപിസിഎല്‍ 100 ഇ വി ചാര്‍ജിങ് ഇടനാഴികള്‍ സ്ഥാപിക്കും

സേലം – കൊച്ചി ദേശീയപാത ഉള്‍പ്പെടെ രാജ്യത്തെ തിരക്കേറിയ ദേശീയപാതകളില്‍ 100 ഇവി ചാര്‍ജിങ് ഇടനാഴികള്‍ സജ്ജമാക്കാന്‍ പൊതുമേഖലാ എണ്ണക്കമ്പനിയായ ബിപിസിഎല്‍ പദ്ധതിയിടുന്നു. 200 കോടി രൂപയുടെ നിക്ഷേപമാണ് ബിപിസിഎല്‍ നടത്തുന്നത് . ആകെ 2000 ചാര്‍ജിങ് സ്റ്റേഷനുകളാണു സ്ഥാപിക്കുക. അടുത്ത മാര്‍ച്ചിനകം പൂര്‍ത്തിയാക്കും.

ആദ്യ ഇവി ചാര്‍ജിങ് സ്റ്റേഷന്‍ ചെന്നൈ – മധുര – തിരുനല്‍വേലി പാതയില്‍ ആരംഭിച്ചു കഴിഞ്ഞു. സേലം – കൊച്ചി പാതയില്‍ 2 മാസത്തിനകം ചാര്‍ജിങ് സ്റ്റേഷന്‍ ആരംഭിക്കും. 2025 നകം രാജ്യത്തൊട്ടാകെ 7000 ചാര്‍ജിങ് സ്റ്റേഷനുകള്‍ സ്ഥാപിക്കുമെന്നു ബിപിസിഎല്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ പി.എസ്.രവി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News