പെരുമ്പാവൂരില്‍ വന്‍ കഞ്ചാവ് വേട്ട; സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന നിഗമനത്തില്‍ പൊലീസ്

പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ വന്‍ കഞ്ചാവ് വേട്ട. ടാങ്കര്‍ ലോറിയില്‍ ഒളിച്ചു കടത്തുകയായിരുന്ന 300 കിലോഗ്രാം കഞ്ചാവ് പൊലീസ് പിടികൂടി. ടാങ്കര്‍ ലോറി ഡ്രൈവര്‍ തമിഴ്‌നാട് സ്വദേശി ശെല്‍വന്‍ പിടിയിലായി. അവധി ദിനങ്ങളായതിനാല്‍ പൊലീസ് പരിശോധന കുറവായിരിക്കുമെന്ന ധാരണയിലാണ് കഞ്ചാവ് കടത്തിന് വിഷു ദിനം തെരഞ്ഞെടുത്തതെന്ന് പ്രതികള്‍ പൊലീസിനോട് പറഞ്ഞു

ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് പെരുമ്പാവൂര്‍ കോതമംഗലം റോഡില്‍ പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടെയാണ് ടാങ്കര്‍ ലോറി പിടിയിലായത്. പൊലീസ് നടത്തിയ രഹസ്യ പരിശോധനയില്‍ ലോറി ടാങ്കില്‍ ഒളിപ്പിച്ചിരുന്ന വന്‍ കഞ്ചാവ് ശേഖരം കണ്ടെത്തിയത്. ടാങ്കറിന്റെ പ്രത്യേക അറയില്‍ പ്രത്യേക പാക്ക് ചെയ്ത് 111 പാക്കറ്റുകളിലായി ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.

തമിഴ്‌നാട് ചെന്നൈ രജിസ്‌ട്രേഷനില്‍ ഉള്ളതാണ് ടാങ്കര്‍ ലോറി. പിടിയിലായ ഡ്രൈവര്‍ സെല്‍വനും ചെന്നൈ സ്വദേശിയാണ്.
ഇതരസംസ്ഥാനത്ത് നിന്നും കേരളത്തില്‍ എത്തിച്ച് വിവിധ സ്ഥലങ്ങളിലായി വിതരണത്തിന്ണ്ടു പോവുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അവധി ദിനങ്ങളായതിനാല്‍ പൊലീസ് പരിശോധന കുറവായിരിക്കുന്ന ധാരണയിലാണ് കഞ്ചാവ് കടത്തിന് വിഷു ദിവസം തെരഞ്ഞെടുത്തത്.

സംഭവത്തിന് പിന്നില്‍ വന്‍ സംഘമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതല്‍ അന്വേഷണത്തിനായി പെരുമ്പാവൂര്‍ എ എസ് പി യുടെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചതായി റൂറല്‍ എസ് പി കെ കാര്‍ത്തിക് പറഞ്ഞു. സംസ്ഥാനത്ത് വന്‍തോതില്‍ കഞ്ചാവ് എത്തുന്നു വെന്ന വിവരത്തെ തുടര്‍ന്ന് പരിശോധന ശക്തമാക്കിയിരുന്നു.

എറണാകുളം റൂറല്‍ പൊലീസ് ഇതിനായി സ്‌പെഷ്യല്‍ സ്‌ക്വാഡിനെ നിയോഗിച്ചു. കഴിഞ്ഞ ദിവസം ആലുവ കോമ്പാറയില്‍ നിന്നും, റെയില്‍വെ സ്റ്റേഷന്‍ പരിസരത്തു നിന്നും, അങ്കമാലിയില്‍ ടൂറിസ്റ്റ് ബസ്സില്‍ നിന്നുമൊക്കെയായി വന്‍ കഞ്ചാവ് ശേഖരം പ്രത്യേക സംഘം പിടികൂടിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News