റോക്കി ഭായി ആറാടുകയാണ്; ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് ആദ്യ ദിനം നേടിയത് 134.5 കോടി രൂപ

റോക്കി ഭായിയുടെ രണ്ടാം വരവിനെ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യഷ് പ്രധാന കഥാപാത്രമായി എത്തിയ കെ.ജി.എഫ് ചാപ്റ്റർ 2 ആദ്യ ദിനം ഇന്ത്യൻ ബോക്സ് ഓഫീസിൽ നിന്ന് നേടിയത് 134.5 കോടി രൂപയാണ്. ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ആദ്യ ദിന കളക്ഷൻ പുറത്തു വിട്ടത്.

2018-ൽ പുറത്തിറങ്ങിയ കെ.ജി.എഫിന്റെ രണ്ടാം ഭാഗമാണ് ചിത്രം. 100 കോടി ബജറ്റിലാണ് ചിത്രം പൂർത്തിയാക്കിയത്. ഏപ്രിൽ 14-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും റിലീസ് ചെയ്ത ചിത്രം ബോക്സ് ഓഫീസ് റെക്കോർഡുകളിൽ പുതിയ ചരിത്രം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷകൾ. കൊവിഡ് വ്യാപനത്താല്‍ നിരവധി തവണ റിലീസ് തീയതി മാറ്റി വെക്കേണ്ടി വന്ന ബിഗ് ബജറ്റ് ചിത്രം കൂടിയാണിത്.

സഞ്ജയ് ദത്ത് അവതരിപ്പിക്കുന്ന അധീര എന്ന വില്ലന്‍ കഥാപാത്രവും രണ്ടാം ഭാഗത്തിന്റെ പ്രത്യേകതകളില്‍ ഒന്നാണ്. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തില്‍ ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തില്‍ അഭിനയിച്ചിട്ടുണ്ട്.

ആദ്യ ദിനം റോക്കി ഭായിക്ക് 134.5 കോടി; ബോക്സ് ഓഫീസിന്റെ മോൺസ്റ്ററായി കെ.ജി.ഫ് ചാപ്റ്റർ 2

19 വയസ്സുകാരനായ ഉജ്വൽ കുൽക്കർണിയാണ് ചിത്രത്തിന്റെ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം ഭുവൻ ഗൗഡയും സംഗീതം രവി ബസ്റൂറുമാണ് നിർവഹിച്ചിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സാണ് ചിത്രം കേരളത്തില്‍ പ്രദര്‍ശനത്തിനെത്തിച്ചത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News