സിപിഐഎം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി അന്തരിച്ചു

സിപിഐഎം കർണാടക മുൻ സംസ്ഥാന സെക്രട്ടറി ജി വി ശ്രീരാമ റെഡ്ഡി (72) അന്തരിച്ചു. ഇന്ന് പുലർച്ചെ ഹൃദയാഘാതം മൂലമാണ് മരണം.

ബാഗേപ്പള്ളി മണ്ഡലത്തില്‍ നിന്ന് രണ്ടു തവണ എംഎല്‍എയായി തെരഞ്ഞെടുക്കപ്പെട്ടു.

പാർട്ടി അച്ചടക്കം ലംഘിച്ച ശ്രീരാമ റെഡ്ഡിയെ 2020ൽ പാര്‍ട്ടി പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. പാർട്ടി അച്ചടക്ക നടപടിയുടെ ഭാഗമായി 2018-ല്‍ ശ്രീരാമ റെഡ്ഡിയെ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും കേന്ദ്ര കമ്മിറ്റിയില്‍ നിന്നും നീക്കിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News