വ്യാജ കോള്‍ സെന്റര്‍; റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റില്‍

കൊല്‍ക്കത്തയിലെ ഗാര്‍ഡന്‍ റീച്ച് ഏരിയയിലെ വ്യാജ കോള്‍ സെന്ററിലെ പൊലീസ് റെയ്ഡില്‍ എട്ട് പേര്‍ അറസ്റ്റില്‍. കാള്‍ സെന്ററില്‍ നിന്ന് 13 ലാപ്‌ടോപ്പുകളും എട്ട് മൊബൈല്‍ ഫോണുകളും നാല് ഹാര്‍ഡ് ഡിസ്‌കുകളും 19 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു.

ബുധനാഴ്ച രാത്രിയാണ് സംഭവം നടന്നത്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഗാര്‍ഡന്‍ റീച്ച് ഏരിയയിലെത്തി റെയ്ഡ് നടത്തുകയും തുടര്‍ന്ന് അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.

പൊലീസിന്റെ അന്വേഷണത്തില്‍ ലൈസന്‍സില്ലാതെയാണ് കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. എന്നാല്‍ കോള്‍ സെന്റര്‍ ഉടമ ഉടന്‍ രക്ഷപ്പെട്ടു. പ്രതികള്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ നന്നാക്കാനെന്ന വ്യാജേന ആളുകളെ കബളിപ്പിച്ച് പണം തട്ടിയെടുത്ത് അക്കൗണ്ടുകളിലേക്ക് മാറ്റുകയാണ് പതിവെന്ന് പൊലീസ് അറിയിച്ചു.

സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും കോള്‍ സെന്റര്‍ ഉടമയെ ഉടന്‍ കണ്ടെത്തുമെന്നും പൊലീസ് പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here