കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നൽകുന്നവർ വഴിയാധാരമാകില്ല : മുഖ്യമന്ത്രി

കേരളത്തിൻ്റെ വികസന ക്ഷേമ കാര്യങ്ങളില്‍ കേന്ദ്ര സർക്കാർ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.കെ റെയിലിന് കേന്ദ്രം അനുമതി നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കെ റെയിലിന് വേണ്ടി ഭൂമി വിട്ടു നൽകുന്നവർ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരള രൂപീകരണം മുതൽ നാടിന് നൻമ വരരുത് എന്നാഗ്രഹിക്കുന്നവരാണ് വലത് പക്ഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തിൽ ഒന്നും നടക്കരുത് എന്നാണ് ഇപ്പോഴുള്ള പ്രതിപക്ഷം ആഗ്രഹിക്കുന്നത്. മറ്റ് നാടുകളിലെ വികസനം കണ്ട് അന്ധാളിച്ച് നിൽക്കേണ്ടവരല്ല മലയാളികളെന്നും നല്ല നാളെയിലേക്കാണ് കേരളം നടന്ന് നീങ്ങുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ചിലർ എതിർക്കുന്നു എന്നത് കൊണ്ട് നാടിനാവശ്യമായ പദ്ധതികൾ ഉപേക്ഷിക്കില്ലെന്നും കെ റെയിലിന് ഭൂമി വിട്ടു നൽകുന്നവർ വഴിയാധാരമാകില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കേരളത്തിൻ്റെ ചില വികസന പദ്ധതികളോട് കേന്ദ്രം ശരിയല്ലാത്ത നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

ജനങ്ങളുടെ പിന്തുണയോടെയാണ് വികസന പദ്ധതികളുമായി സർക്കാർ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കണ്ണൂർ തില്ലങ്കേരി രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ.

സി പി ഐ എം കേന്ദ്ര കമ്മറ്റി അംഗങ്ങളായ ഇ പി ജയരാജൻ, കെ കെ ശൈലജ ടീച്ചർ ,ജില്ലാ സെക്രട്ടറി എംവി ജയരാജൻ തുടങ്ങിയവർ സംസാരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here