ട്രെയിനിൽ ഇനി മാസ്‌ക് നിർബന്ധമില്ല

ട്രെയിനിൽ ഇനി മാസ്‌ക് നിർബന്ധമില്ല. മാസ്‌ക്‌ ധരിക്കാത്തതിന് 500രൂപ പിഴ ഈടാക്കിയിരുന്നത് റെയിൽവേ നിർത്തലാക്കി. വ്യക്തികൾക്കു സ്വന്തം ഇഷ്‌ട‌പ്രകാരം മാസ്‌ക് ധരിക്കാമെന്ന് അധികൃതർ പറഞ്ഞു.

അതേസമയം, ദില്ലിയില്‍ കൊവിഡ് കണക്കുകള്‍ വീണ്ടും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ തിരികെ കൊണ്ടുവരാനാണ് ആലോചന. അടുത്തയാഴ്ച ചേരുന്ന ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗത്തില്‍ തീരുമാനം ഉണ്ടായേക്കും.

കൊവിഡ് കണക്കുകള്‍ വര്‍ധിക്കുനതിനാല്‍ സ്‌കൂളുകളില്‍ ജാഗ്രത വേണമെന്ന് ദില്ലി സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. അടുത്ത ബുധനാഴ്ച ചേരുന്ന ദില്ലി ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി യോഗത്തില്‍ നിര്‍ണായക തീരുമാനം ഉണ്ടായേക്കും.

ഇന്ന് 325 കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച ദില്ലിയിലെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.39 ശതമാനമാണ്. മാസ്‌ക് ഉള്‍പ്പെടെയുള്ള കൊവിഡ് നിയന്ത്രണങ്ങള്‍ തിരികെ വരണമെന്നാണ് ആരോഗ്യ വിദഗ്ധരുടെയും പക്ഷം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel