അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും റോഡ് മുറിച്ചുകടക്കണം; വാഹനങ്ങൾ നിർത്തിയിട്ടത് 15 മിനിറ്റ് നേരം

റോഡ് മുറിച്ചുകടക്കുന്ന അമ്മത്താറാവിനും കുഞ്ഞുങ്ങൾക്കും സൗകര്യപ്രദമായി അപ്പുറത്തെത്താൻ വാഹനങ്ങൾ നിർത്തിയിട്ടത് 15 മിനിറ്റ് നേരം. ഇംഗ്ലണ്ടിലെ കവെൻട്രിയിലാണ് സംഭവം.

അമ്മത്താറാവിനൊപ്പം 12 കുഞ്ഞുങ്ങളാണ് സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടന്നത്. സുരക്ഷിതമായി അവർ റോഡിനു മറുവശം എത്തുകയും ചെയ്തു. വാഹനങ്ങൾ നിർത്തിയിട്ട 15 മിനിറ്റ് നേരം ഒരാൾപോലും ഹോൺ മുഴക്കിയില്ല എന്നതാണ് ഏറ്റവും ശ്രദ്ധേയമായത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News