നേപ്പാളി പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചു

എവറസ്റ്റ് കൊടുമുടി നിരവധി തവണ കീഴടക്കിയ നേപ്പാളി പര്‍വതാരോഹകന്‍ എവറസ്റ്റില്‍ മരിച്ചതായി എന്‍ഗിമി ടെന്‍ജി ഷെര്‍പ്പ (38)മരിച്ചു.

പര്യവേഷണ സംഘാടകരാണ് ഇക്കാര്യം അറിയിച്ചത്. കുംബുവിലെ ‘ഫുട്‌ബോള്‍ ഫീല്‍ഡ്’ എന്നറിയപ്പെടുന്ന പ്രദേശത്തിന് സമീപം വ്യാഴാഴ്ച പുലര്‍ച്ചെയാണ് ഷെര്‍പ്പയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അദ്ദേഹം ക്യാംപ് 2-ലേക്ക് ഉപകരണങ്ങള്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. ഇരിക്കുന്ന നിലയിലാണ് അദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയതെന്ന് പര്യവേഷണ സംഘാടകര്‍ അറിയിച്ചു. അദ്ദേഹം ബാക്ക്പാക്കും ധരിച്ചിരുന്നു.

മറ്റു അപകടങ്ങളൊന്നുമില്ലെന്നും പ്രാഥമിക വൈദ്യപരിശോധനയില്‍ സമുദ്രനിരപ്പില്‍ നിന്ന് ഉയര്‍ന്ന സ്ഥലത്തെത്തിയതിനെ തുടര്‍ന്നുണ്ടായ ശ്വാസതടസ്സമാണ് മരണകാരണമെന്നും കണ്ടെത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News