പാലക്കാട് പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മരിച്ചു

പാലക്കാട് ഷോളയൂരില്‍ പാറമടയിലെ വെള്ളക്കെട്ടില്‍ വീണ് ബംഗാള്‍ സ്വദേശി മുങ്ങി മരിച്ചു. അപകടത്തില്‍ ഷോളയൂരിലെ സ്വകാര്യ തോട്ടത്തില്‍ തൊഴിലാളിയായ സുനില്‍ ദാസ് (35) ആണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെയാണ് സംഭവം നടന്നത്.

പാറമടയിലെ വെള്ളക്കെട്ടില്‍ സ്വകാര്യ വ്യക്തി മീന്‍ വളര്‍ത്തുന്നുണ്ടെന്നും ഇതിനരികിലൂടെ നടന്നുപോകുമ്പോള്‍ സുനില്‍ ദാസ് കാല്‍ വഴുതി വീഴുകയായിരുന്നുവെന്നും അദ്ദേഹത്തിന്റെ ഭാര്യ പൊലീസിനോട് പറഞ്ഞു.

അപകടത്തില്‍ സുനില്‍ ദാസ് ഏകദേശം 50 അടി താഴ്ചയിലേക്ക് വീണു. മണ്ണാര്‍ക്കാട് നിന്നുള്ള അഗ്‌നിരക്ഷാസേനയും ഷോളയൂര്‍ പൊലീസും നടത്തിയ തെരച്ചിലില്‍ വൈകിട്ട് മൃതദേഹം ലഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News