കൊവിഡ് ; ദില്ലിയില്‍ വിദ്യാര്‍ഥികള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം

ദില്ലി നഗരത്തിൽ കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി സർക്കാർ.മുൻ കരുതലുകളെടുക്കാൻ സ്‌കൂളുകൾക്ക് നിർദേശം നൽകിയ ദില്ലി ഡയറക്ടട്രേറ്റ് ഓഫ് എജ്യൂക്കേഷൻ വിദ്യാർഥികൾക്കുള്ള മാർഗ നിർദേശങ്ങൾ പുറത്തിറക്കി.

സ്‌കൂളുകൾ അടച്ചിടുന്നത് അവസാനത്തെ മാർഗമാണെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ പറഞ്ഞു. ആവശ്യമെങ്കിൽ ഭാഗികമായി സ്‌കൂളുകൾ അടച്ചിടുന്ന കാര്യം പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു.

വിദ്യാർഥികളുടെ പഠനം വീണ്ടും തടസപ്പെടുത്താൻ സർക്കാർ ആഗ്രഹിക്കുന്നില്ലെന്ന് സിസോദിയ പറഞ്ഞു. വിദ്യാർഥികളുടെയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാറിന്റെ ലക്ഷ്യം.

ടേം -1, ടേം-2 പരീക്ഷാ സിസ്റ്റം തന്നെ തുടരാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത്. സിലബസ് പൂർത്തിയാക്കാൻ വേനലവധിക്കാലത്ത് ക്ലാസുകൾ ക്രമീകരിക്കുമെന്നും സിസോദിയ കൂട്ടിച്ചേർത്തു.

കൊവിഡ് കേസുകൾ വീണ്ടും വർധിക്കുന്ന സാഹചര്യത്തിൽ മുൻകരുതലുകളെടുക്കാൻ സ്‌കൂൾ അധികൃതർക്ക് സർക്കാർ നിർദേശം നൽകിയിരുന്നു. സ്റ്റാൻഡേർഡ് ഓപ്പറേറ്റിങ് നടപടിക്രമങ്ങൾ (എസ്.ഒ.പി.) പാലിക്കണമെന്നാണ് നിർദേശം. സ്ഥാപനത്തിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ ഉടൻ വിദ്യാഭ്യാസ ഡയറക്ടറേറ്റിനെ അറിയിക്കണം.

രോഗവ്യാപന തോത് അനുസരിച്ച് ഭാഗികമായോ മൊത്തമായോ സ്‌കൂൾ അടച്ചിടണമെന്നും നിർദേശമുണ്ട്.ദില്ലിയിലെ പ്രതിദിന കേസുകളിൽ ഒരാഴ്ചയായി വൻവർധനവാണുള്ളത്.

കുറച്ച് ദിവസങ്ങളായി രോഗസ്ഥിരീകരണനിരക്ക് രണ്ട് ശതമാനത്തിനപ്പുറം റിപ്പോർട്ട് ചെയ്യുന്നുണ്ട്. ആശുപത്രിയിൽ പ്രവേശിക്കുന്നവരുടെ എണ്ണത്തിലും വർധനവുണ്ട്.

പുതിയ യു.കെ. വകഭേദം എക്‌സ്-ഇ രാജ്യത്ത് പലയിടങ്ങളിലും റിപ്പോർട്ട് ചെയ്യുന്നുവെന്ന സ്ഥിരീകരിക്കാത്ത വാർത്തകൾ പുറത്തുവരുന്ന സാഹചര്യത്തിൽ വൻജാഗ്രതയാണ് അധികൃതർ പാലിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News