അടിപൊളി രുചിയില്‍ ഗ്രീന്‍ പീസ് കറി

ഈസിയായി എങ്ങനെ ഗ്രീന്‍പീസ് കറി ഉണ്ടാക്കാമെന്ന് നോക്കാം

ആവശ്യമായ ചേരുവകള്‍

ഗ്രീന്‍ പീസ് -250ഗ്രാം
സവാള – 2 എണ്ണം
വെളുത്തുള്ളി – 3 അല്ലി
ഇഞ്ചി – ഒരു ചെറിയ കഷ്ണം
തക്കാളി – 3 എണ്ണം
പച്ചമുളക് – 2 എണ്ണം
കറിവേപ്പില – ആവശ്യത്തിന്
മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍ സ്പൂണ്‍
മല്ലിപ്പൊടി – 1 ടേബിള്‍ സ്പൂണ്‍
ഗരം മസാല – 1/2 ടീസ്പൂണ്‍
പട്ട ഇല – 2 എണ്ണം
വലിയ ജീരകം -1 ടീസ്പൂണ്‍
ഏലക്കായ – 3 എണ്ണം
ഗ്രാമ്പൂ – 3 എണ്ണം
ഓയില്‍ – 2 ടേബിള്‍ സ്പൂണ്‍
മല്ലിയില – 1 ടേബിള്‍ സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഗ്രീന്‍ പീസ് കഴുകി വൃത്തിയാക്കിയ ശേഷം 6 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്തെടുക്കുക. പാന്‍ ചൂടായാല്‍ എണ്ണ ഒഴിച്ച് ഉള്ളി, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ വഴറ്റി എടുത്ത ശേഷം തക്കാളിയും ഇട്ട് വഴറ്റി അതിലേക് ഗരം മസാല ഒഴികെയുള്ള പൊടികള്‍ എല്ലാം ചേര്‍ത്തു ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് വഴറ്റി എടുക്കുക.

ഈ മസാല ഒന്ന് ചൂടാറിയ ശേഷം ഗ്രൈന്‍ഡറില്‍ അരച്ചെടുക്കുക. പ്രഷര്‍ കുക്കര്‍ അടുപ്പില്‍ വച്ച് അതിലേക്ക് ഒരു സ്പൂണ്‍ എണ്ണ ഒഴിച്ച് പട്ട ഇല, ജീരകം, ഗ്രാമ്പൂ, ഏലയ്ക്ക എന്നിവ ഇട്ടു കൊടുത്ത ശേഷം അരച്ചെടുത്ത മിശ്രിതം അതിലേക്ക് ചേര്‍ത്ത് നന്നായി വഴറ്റി എടുക്കുക. കറിവേപ്പിലയും ചേര്‍ത്ത് കൊടുക്കുക.

ശേഷം അതിലേക്ക് ഗ്രീന്‍പീസ് വെള്ളത്തിലിട്ടത് ആ വെള്ളത്തോട് കൂടെ തന്നെ ചേര്‍ത്ത് കൊടുക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കില്‍ ചേര്‍ത്ത് കൊടുക്കാം. അതിനു ശേഷം പ്രഷര്‍ കുക്കറില്‍ 2 വിസില്‍ വരുമ്പോള്‍ ഓഫ് ചെയ്തിടുക. പ്രഷര്‍ കുക്കര്‍ തുറന്ന ശേഷം അതിലേക് ഗരം മസാലയും മല്ലിയിലയും ചേര്‍ത്ത് കൊടുത്തു യോജിപ്പിച്ചെടുക്കാം. റസ്റ്റോറന്റില്‍ കിട്ടുന്ന അതേ രുചിയില്‍ ഗ്രീന്‍പീസ് കറി റെഡി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News