
ഉര്‍വ്വശി തിയേറ്റേഴ്‌സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ നിര്‍മ്മിച്ച് തരുണ്‍ മൂര്‍ത്തി രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘സൗദി വെള്ളയ്ക്ക’ എന്ന ചിത്രത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായി. ചിത്രം മെയ് 20ന് പ്രദര്‍ശനത്തിനെത്തും. ‘ഓപ്പറേഷന്‍ ജാവ’ എന്ന ചിത്രത്തിന്റെ ശ്രദ്ധേയമായ വിജയത്തിനു ശേഷം തരുണ്‍ മൂര്‍ത്തി ഒരുക്കുന്ന ചിത്രം കൂടിയാണിതെന്ന പ്രത്യേകതയുമുണ്ട്.
ചിത്രത്തില്‍ പശ്ചിമ കൊച്ചിയിലെ തികച്ചും സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിന്റെ കഥയാണ് തികഞ്ഞ യാഥാര്‍ത്ഥ്യത്തോടെ അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ പ്രധാനമായും തീരപ്രദേശത്തു താമസിക്കുന്നവരാണ് കഥാപാത്രങ്ങളായി എത്തുന്നത്. സാധാരണക്കാരായ ഇവരുടെ പ്രശ്‌നങ്ങളും ചിത്രം ചര്‍ച്ച ചെയ്യുന്നു.
താരപ്പൊലിമയില്ലാതെ നിരവധി പുതുമുഖങ്ങളും ഏതാനും ജനപ്രിയരായ താരങ്ങളും അണിനിരക്കുന്ന ഈ ചിത്രത്തിലെ ആയിഷ ഉമ്മ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പുതുമുഖം ദേവി വര്‍മ്മയാണ്.
ബിനു പപ്പു, സുധിക്കോപ്പ, ലുക്മാന്‍, ഗോകുലന്‍, സുജിത് ശങ്കര്‍, ഐ.ടി. ജോസ്, വിന്‍സി അഭിലാഷ്, ദേവി രാജേന്ദ്രന്‍, ധന്യ അനന്യ, റിയാ സൈനു, സ്മിനു സിജോ, സജീദ് പട്ടാളം, അബു വലിയകുളം എന്നിവരും പ്രധാന അഭിനേതാക്കളാണ്. അന്‍വര്‍ അലിയുടെ വരികള്‍ക്ക് പാലി ഫ്രാന്‍സിസ് ഈണം പകര്‍ന്നിരിക്കുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here