അതിര്‍ത്തി ലംഘിച്ചു ; ബഹ്റൈനില്‍ നിന്ന് കടലില്‍ പോയ 5 പേരെ ഖത്തര്‍ സേന അറസ്റ്റ് ചെയ്‍തു

സമുദ്ര അതിർത്തി ലംഘിച്ച അഞ്ച് പേരെ ഖത്തർ സുരക്ഷാ ഉദ്യോ​ഗസ്ഥർ അറസ്റ്റ് ചെയ്തതായി ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ബഹ്റൈനിൽ നിന്ന് മത്സ്യബന്ധന ബോട്ടുകളിൽ കടലിൽ പോയവരാണ് ഖത്തർ അധികൃതരുടെ പിടിയിലായത്. ഇവർ സഞ്ചരിച്ചിരുന്ന രണ്ട് ബോട്ടുകളും പിടിച്ചെടുത്തു.

രണ്ട് ബഹ്റൈൻ സ്വദേശികളും 3 പ്രവാസികളുമാണ് അറസ്റ്റിലായത്. ഇവരെ തുടർ നടപടികൾക്കായി ഖത്തറിലെ ബന്ധപ്പെട്ട വിഭാ​ഗങ്ങൾക്ക് കൈമാറി.

പിടിയിലായവർക്കെതിരെ കോസ്റ്റ് ​ഗാർഡ് കമാന്റ് നിയമ നടപടികൾ സ്വീകരിച്ചുവരികയാണെന്ന് ഖത്തർ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം സമുദ്ര അതിർത്തി ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് ബഹ്റൈൻ പൗരന്മാരെയും 3 പ്രവാസികളെയും അറസ്റ്റ് ചെയ്ത സംഭവത്തെ ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം അപലപിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News