ദീപക് ചഹാറും റാസിഖ് സലാമും ഐപിഎലില്‍ നിന്ന് പുറത്തായി; റാസിഖിനു പകരക്കാരനായി ഹര്‍ഷിത് റാണ എത്തി

ചെന്നൈ സൂപ്പര്‍ കിംഗ്‌സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ടീമുകള്‍ക്ക് തിരിച്ചടിയായി പേസര്‍മാരുടെ പരുക്കുകളെന്ന് റിപ്പോര്‍ട്ട്. ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ വച്ച് പരുക്കേറ്റ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് താരം ദീപക് ചഹാര്‍ ഐപിഎല്‍ കളിക്കില്ലെന്ന് ബിസിസിഐ ഔദ്യോഗികമായി അറിയിപ്പ് നല്‍കി.

ചഹാറിനൊപ്പം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ ജമ്മു കശ്മീര്‍ പേസര്‍ റാസിഖ് സലാമും ഐപിഎലില്‍ നിന്ന് പുറത്തായി. റാസിഖ് സലാമിനു പകരക്കാരനായി ഡല്‍ഹി താരം ഹര്‍ഷിത് റാണ കൊല്‍ക്കത്ത ടീമിലെത്തി.

എന്നാല്‍ ഡല്‍ഹി ക്യാപിറ്റല്‍സ് ഫിസിയോ പാട്രിക്ക് ഫര്‍ഹതിന് കൊവിഡ് പോസിറ്റീവായെന്നും ബിസിസിഐ അറിയിച്ചു. അദ്ദേഹം ക്വാറന്റീനില്‍ കഴിയുകയാണ്. ഒരു മാസത്തിലധികമായി ചഹാര്‍ എന്‍സിഐയിലുണ്ട്. വെസ്റ്റ് ഇന്‍ഡീസിനെതിരായ മൂന്നാം ടി-20യിലാണ് താരത്തിനു പരുക്കേറ്റത്.

ശ്രീലങ്കന്‍ പരമ്പര നഷ്ടമായേക്കുമെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ടുകളെങ്കിലും പിന്നീട് ഐപിഎല്‍ തന്നെ നഷ്ടമായേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വവന്നിരുന്നു. ചഹാറിനു അന്ന് തുടയിലാണ് പരുക്കേറ്റത്. പിന്നീട് എന്‍സിഎയില്‍ റിഹാബിലിറ്റേഷനിലായിരുന്ന ചഹാറിന് പരിശീലനത്തിനിടെ വീണ്ടും പരുക്ക് സംഭവിക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

Latest News