
സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിങ്ങായ ചാമ്പിക്കോ ഷൂട്ടുമായി ഇന്ദ്രജിത്തും കുടുംബവും. വിഷു ആഘോഷത്തിന്റെ ഭാഗമായി പൂര്‍ണ്ണിമയുടെ അച്ഛനമ്മമാരാരും സഹോദരിയും കുടുംബവും ചേര്‍ന്നാണ് ചാമ്പിക്കോ ഫോട്ടോ പോസ്റ്റ് ചെയ്തിട്ടുള്ളത്. ഭീഷ്മ പര്‍വ്വം ചിത്രത്തില്‍ നിന്നാണ് ചാമ്പിക്കോ വീഡിയോ ട്രെന്‍ഡിങ് ആയി തുടങ്ങിയത്.
ഇവിടെ ഫോട്ടോ ഷൂട്ടില്‍ മൈക്കിളപ്പനായത് പൂര്‍ണ്ണിമയുടെ അച്ഛന്‍ മോഹന്‍ ആണ്. മുന്‍വരിയില്‍ അച്ഛനും രണ്ടു മരുമക്കളായ ഇന്ദ്രജിത്ത് സുകുമാരനും, നിഹാല്‍ പിള്ളയും പിന്‍വരിയില്‍ പൂര്‍ണ്ണിമ, അമ്മ ശാന്തി, അനുജത്തി പ്രിയ മോഹന്‍, പൂര്‍ണ്ണിമയുടെ മക്കളായ പ്രാര്‍ത്ഥന ഇന്ദ്രജിത്ത്, നക്ഷത്ര ഇന്ദ്രജിത്ത്, പ്രിയയുടെ കുഞ്ഞുമകന്‍ എന്നിവരാണുള്ളത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here