ടോപ് ഗിയറിൽ ഗോകുലം

തോൽവിയറിയാതെ ഐ ലീഗിലെ പതിനൊന്നാം മത്സരത്തിനിറങ്ങിയ ഗോകുലം പതിവ് തെറ്റിച്ചില്ല. സുദേവ ഡൽഹി എഫ് സി യെ 4 -0 എന്ന വലിയ മാർജിനിൽ തോൽപ്പിച്ചുകൊണ്ട് വീണ്ടും പോയിന്റ് ടേബിളിൽ തലപ്പത്തേക്ക്.

കളിയുടെ സകല മേഖലകളിലും നിറഞ്ഞുനിന്ന ഗോകുലം സുദേവ എഫ് സിയെ തീർത്തും നിഷ്പ്രഭരാക്കിക്കൊണ്ടാണ് നിർണായക ജയം സ്വന്തമാക്കിയത് .

17 -ാം മിനിറ്റിൽ ലൂക്ക നേടിയ ആദ്യഗോളിന് മൂന്നു ഡൽഹി താരങ്ങളെ മറികടന്ന് വഴിയൊരുക്കിയത് മലയാളി താരം ജിതിൻ എം എസ് ആണ്. പുറകെ എമിൽ ബെന്നിക്ക് മികച്ച ഒരു അവസരം കിട്ടിയെങ്കിലും ഗോൾ ആക്കാനായില്ല.

ജിതിന്റെ ഒറ്റയാൾ പ്രകടനം ഒരുപാട് കണ്ട മത്സരത്തിൽ രണ്ടാമതൊരു ഗോൾ നേടാൻ 27 -ാം മിനിറ്റിൽ അവസരം തുറന്നുകൊടുത്തതും ജിതിനായിരുന്നു, ഒടുവിൽ ഉവൈസിന്റെ പാസിൽ സമാൻ ലക്ഷ്യം കണ്ടതോടെ സുദേവക്ക് ഇനിയൊരു തിരിച്ചുവരവ് സാധ്യമാകാതെ ഗോകുലം കളി പിടിച്ചെടുത്തിരുന്നു.

രണ്ടാം പകുതിയിൽ ഏറിയും കുറഞ്ഞും പലപ്പോളായി ചിലമിന്നലാട്ടങ്ങൾ കാണിച്ചതൊഴിച്ചാൽ കളിയിലും കണക്കിലും സുദേവ ഡൽഹി ഗോകുലത്തിന് വെല്ലുവിളിയായതേയില്ല. 61-ാം മിനിറ്റിൽ ബോക്സിന് അകത്തു നിന്ന് വസീം നൽകിയ പാസ്സാണ് ലൂക്ക ഗോൾ ആക്കിയത് .

87-ാം മിനിറ്റിൽ ലൂക്ക തന്നെ നേടിയ ഗോൾ ഗ്രൗണ്ടിന്റെ മധ്യ ഭാഗത്തുനിന്നുമുള്ള ഒരു പൗർഫുൾ കിക്കായിരുന്നു അപ്രദീക്ഷിതിമായി കിട്ടിയ ആ അവസരം ഡൽഹി ഗോളിക്ക് ഒരു ചാൻസും കൊടുക്കാതെ ഗോൾ ആക്കി മാറ്റിയ ലൂക്ക ഹാട്രിക് തികക്കുകയും കളിയിലെ താരമാവുകയും ചെയ്തു .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News