
ഇനി വളരെ ഈസിയായി ചിക്കന്‍ കറിയുണ്ടാക്കാം
ആവശ്യമായ ചേരുവകള്‍
ചിക്കന്‍ – 1 കിലോ
സവാള – 2 ഇടത്തരം
തക്കാളി – 2 എണ്ണം
ഇഞ്ചിവെളുത്തുള്ളി അരച്ചത് – 1 ടേബിള്‍സ്പൂണ്‍
പച്ചമുളക് – 3 എണ്ണം
മഞ്ഞള്‍പ്പൊടി – 1/4 ടീസ്പൂണ്‍
മല്ലിപ്പൊടി – 3 ടേബിള്‍സ്പൂണ്‍
മുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
ഗരം മസാല പൊടി – 1/4 ടീസ്പൂണ്‍
ഓയില്‍ – 2 ടേബിള്‍സ്പൂണ്‍
മല്ലിയില – ഒരു പിടി
ഉപ്പ് – ആവശ്യത്തിന്
വെള്ളം – ആവശ്യത്തിന്
തയാറാക്കുന്നവിധം
ഒരു കടായി ചൂടാക്കി അതില്‍ ഓയില്‍ ഒഴിച്ച് കൊടുക്കാം. ഇതില്‍ ഇഞ്ചിവെളുത്തുള്ളി അരച്ചതും സവാളയും ചേര്‍ത്ത് വഴറ്റാം, കൂടെത്തന്നെ അല്‍പം ഉപ്പും ചേര്‍ക്കാം. ഇതില്‍ പച്ചമുളക് ചേര്‍ത്ത് കൊടുത്തതിനു ശേഷം മഞ്ഞള്‍പൊടി, മല്ലിപ്പൊടി, മുളകുപൊടി എന്നിവ ചേര്‍ത്ത് ചെറുതായി ഒന്ന് വഴറ്റി കൊടുക്കാം. തക്കാളി ചേര്‍ത്ത് വീണ്ടും വഴറ്റണം.
മസാല നന്നായി വഴന്നു കഴിഞ്ഞാല്‍ കഴുകി വൃത്തിയാക്കിയ ചിക്കന്‍ ചേര്‍ക്കാം, മസാലയും ചിക്കനും നന്നായി ഇളക്കി യോജിപ്പിച്ചതിന് ശേഷം ഇതില്‍ ഗരം മസാല ചേര്‍ത്തു കൊടുക്കാം.
ആവശ്യത്തിന് വെള്ളവും ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ ഒരു 20 മിനിറ്റ് വേവിച്ചെടുക്കാം. ഒടുവില്‍ മല്ലിയില ചേര്‍ത്ത് കൊടുക്കാം. നല്ല രുചിയുള്ള ചിക്കന്‍ കറി തയ്യാര്‍.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here