ജമ്മുകശ്മീരില്‍ ഭീകരാക്രമണം; ഗ്രാമമുഖ്യന്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്

ജമ്മുകശ്മീരില്‍ ഭീകരാക്രമണത്തില്‍ ഗ്രാമമുഖ്യനെ ഭീകരര്‍ വെടിവച്ച് കൊലപ്പെടുത്തി. ആക്രമണത്തില്‍ ബാരമുള്ളയിലെ പട്ടാന്‍ ഗ്രാമ മുഖ്യന്‍ അഹമ്മദാണ് ഭീകരരുടെ വെടിയേറ്റ് കൊല്ലപ്പെട്ടത്. വെടിയേറ്റ അഹമ്മദിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

ഷോപിയാനില്‍ സുരക്ഷാ സേനയും ഭീകരരും തമ്മില്‍ കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ 4 ഭീകരരെ സുരക്ഷാ സേന വധിച്ചിരുന്നു.

ഷോപ്പിയാനിലെ ജൈനപോര മേഖലയിലെ ബാഡിഗാമിലാണ് സംഭവം നടന്നത്. ഭീകര സാന്നിധ്യത്തെക്കുറിച്ച് വിവരം ലഭിച്ച സേന പ്രദേശത്ത് തെരച്ചില്‍ നടത്തിയിരുന്നു. എന്നാല്‍ ഇതിനിടെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News