
സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ആവേശത്തില്‍ മലപ്പുറം . രാവിലെ 9.30 ന് പശ്ചിമ ബംഗാള്‍ – പഞ്ചാബ് പോരാട്ടത്തോടെ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകും. വൈകിട്ട് നടക്കുന്ന ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും.
പശ്ചിമ ബംഗാള്‍ – പഞ്ചാബുമായി ഏറ്റുമുട്ടുന്നതോടെയാണ് 75 ആമത് സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന് തുടക്കമാകുന്നത്. മലപ്പുറം കോട്ടപ്പടിയിലാണ് എ ഗ്രൂപ്പിലെ കരുത്തര്‍ കൊമ്പുകോര്‍ക്കുന്നത്. ഏറ്റവും കൂടുതല്‍ തവണ സന്തോഷ് ട്രോഫിയില്‍ മുത്തമിട്ട ബംഗാളും കിരീട നേട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ പഞ്ചാബും തമ്മിലുള്ള മത്സരത്തില്‍ വാശിക്കൊട്ടും കുറവുണ്ടാകില്ല.
എ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി 8 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. പ്രാഥമിക റൗണ്ടുകളിലെ മിന്നുന്ന പ്രകടനം ഫൈനല്‍ റൗണ്ട് മത്സരങ്ങളിലും കാഴ്ച വെക്കാനാകുമെന്ന പ്രതീക്ഷയിലാണ് ജിജോ ജോസഫ് നയിക്കുന്ന കേരള ടീം.
വൈകിട്ട് 7 മണിയോടെ പയ്യനാട് സ്റ്റേഡിയത്തില്‍ ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമാകും. കായിക മന്ത്രി വി അബ്ദു റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്ന പരിപാടിയില്‍ കേരള ബ്ലാസ്റ്റേഴ്‌സ് താരം സഹല്‍ അബ്ദു സമദ് മുഖ്യാതിഥിയാകും. മെയ് രണ്ടിന് പയ്യനാട് സ്റ്റേഡിയത്തില്‍ തന്നെയാണ് ഫൈനല്‍ മത്സരം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here