കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം പൊളിഞ്ഞു

കോണ്‍ഗ്രസില്‍ അംഗത്വമെടുക്കാന്‍ ആളില്ല. കെ.സുധാകരന്‍ പ്രഖ്യാപിച്ച ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ ആകാതെ കേരളത്തിലെ കോണ്‍ഗ്രസ് അംഗത്വവിതരണം പൊളിഞ്ഞു. ഡിസിസികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആകെ േചര്‍ത്തത്ത് 20 ലക്ഷത്തിന് താഴെ മെമ്പര്‍ഷിപ്പ്.അന്തിമലിസ്റ്റ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം.

അംഗത്വവിതരണം പൂര്‍ത്തിയാക്കാന്‍ ഹെക്കമാന്‍ഡ് സമയം നീട്ടിനല്‍കിയിട്ടും ഫലമുണ്ടായില്ല. ഇന്നലെ തിയതി അവസാനിക്കുമ്പോള്‍ കെപിസിസി നേതൃത്വത്തിന് കണക്കിന്റെ കാര്യത്തില്‍ ഒരു എത്തും പിടിയുമില്ല. ഡിസിസികളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ അനുസരിച്ച് ആകെ േചര്‍ത്തത്തത് 20 ലക്ഷത്തിന് താഴെ മെമ്പര്‍ഷിപ്പാണെന്നാണ് വിവരം. അന്തിമലിസ്റ്റ് തിങ്കളാഴ്ച പ്രഖ്യാപിക്കുമെന്ന് കെപിസിസി നേതൃത്വം പറയുന്നത്. വീടുകയറി അംഗങ്ങളെ ചേര്‍ക്കണമെന്ന നിര്‍ദേശം മിക്ക ജില്ലയിലും നടന്നില്ല.

വ്യാജ അംഗത്വം കണക്കിലെടുത്ത് കടലാസ് ഫോറം വഴിയുള്ള വിതരണത്തിന് ഫോട്ടോ നിര്‍ബന്ധമാക്കിയ എഐസിസി നടപടിയും തിരിച്ചടിയായി. ഒടുവില്‍ ഫോട്ടോ ഒഴിവാക്കാമെന്ന് നിര്‍ദേശം വന്നതോടെ വേട്ടേഴ്സ് ലിസ്റ്റ് വെച്ച് ബ്ലോക്ക് കമ്മിറ്റികള്‍ വ്യാജ അംഗത്വം എഴുതി ചേര്‍ക്കുകയാണെന്നാണ് വിവരം. ഇങ്ങനെ ചേര്‍ത്താലും സുധാകരന്‍ പ്രഖ്യാപിച്ച 50 ലക്ഷത്തിന്റെ പകുതിപോലും എത്തില്ലെന്നാണ് സുചന. 33 ലക്ഷമാണ് കോണ്‍ഗ്രസിന്റെ കേരളത്തിലെ അവസാന മെമ്പര്‍ഷിപ്പ് കണക്ക്. ഇതുപോലും പൂര്‍ത്തിയാക്കാന്‍ ആയില്ലെങ്കില്‍ സുധാകരന് വലിയ തിരിച്ചടിയാകും.

നേതൃത്വത്തിന്റെ പിടിപ്പുകേടില്‍ ഗ്രൂപ്പുകള്‍ മുറുമുറുപ്പ് തുടങ്ങി. 18ന് രാഷ്ട്രീയകാര്യ സമിതിയും 19ന് നിര്‍വാഹകസമിതിയും ചേരുന്നുണ്ട്. ഈ യോഗത്തില്‍ മെമ്പര്‍ഷിപ്പ് വിതരണത്തിലെ തിരിച്ചടി സ്വഭാവികമായും നേതാക്കള്‍ ഉന്നയിക്കും. ഗ്രൂപ്പുകളുടെ നിസഹരണത്തിനൊപ്പം ഔദ്യേഗിക വിഭാഗത്തിലെ വിള്ളലും യോഗത്തില്‍ ചര്‍ച്ചയാകുമെന്നാണ് സൂചന.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here