കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട; ഒന്നര കോടിയുടെ സ്വര്‍ണ്ണം പിടിച്ചു

കരിപ്പൂരില്‍ വീണ്ടും പൊലീസിന്റെ വന്‍ സ്വര്‍ണ്ണവേട്ട. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ 3 യാത്രക്കാരില്‍ നിന്നായി ഒന്നര കോടിയുടെ സ്വര്‍ണ്ണം പോലിസ് പിടികൂടി. സംഭവത്തില്‍ 3 കാരിയര്‍മാര്‍ അടക്കം 10 പേര്‍ പിടിയില്‍.

ദുബായില്‍ നിന്നെത്തിയ കാഞ്ഞങ്ങാട് സ്വദേശി അഫ്രുദീന്‍, ഷാര്‍ജയില്‍ നിന്നെത്തിയ കണ്ണൂര്‍ സ്വദേശി ആബിദ്, മലപ്പുറം വഴിക്കടവ് സ്വദേശി ആസിഫലി എന്നിവരാണ് സ്വര്‍ണ്ണം കൊണ്ടുവന്നത്. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് ഇവര്‍ പൊലീസിന്റെ പിടിയിലായത്. ഇവരെ സ്വീകരിക്കാനെത്തിയ 7 പേരെയും പൊലീസ് പിടികൂടിയിട്ടുണ്ട്.

ശരീരത്തിന്റെ രഹസ്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു സ്വര്‍ണം. സ്വീകരിക്കാനെത്തിയവര്‍ വന്ന മൂന്ന് കാറുകളും പൊലീസ് പിടികൂടി കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് പരിശോധന പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ 15 കാരിയര്‍മാരാണ് ഇതിനകം തുടര്‍ച്ചയായി പൊലീസ് വലയിലാകുന്നത്. കഴിഞ്ഞ ഒന്നര മാസത്തിനിടെ 12 കിലോയോളം സ്വര്‍ണ്ണമാണ് കരിപ്പൂരില്‍ നിന്ന് പൊലീസ് പിടികൂടിയത്.

സ്വര്‍ണ്ണക്കടത്ത് വര്‍ധിച്ചതോടെ ആറ് മാസം മുമ്പാണ് പൊലീസും കരിപ്പൂരില്‍ എയ്ഡ് പോസ്റ്റ് തുടങ്ങിയത്. അതിന് ശേഷം ഇത് പതിമൂന്നാമത്തെ തവണയാണ് ഇത്തരത്തില്‍ കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങുന്ന യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News