അജ്ഞാത രോഗം; രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു

അജ്ഞാത രോഗം മൂലം രാജസ്ഥാനിൽ ഏഴു കുട്ടികൾ മരിച്ചു. എല്ലാവരും രണ്ടിനും 14നും ഇടയിൽ പ്രായമുള്ള കുട്ടികളാണ്. രാജസ്ഥാനിലെ സിരോഹി ജില്ലയിലാണ് സംഭവം.

പനി മുതൽ ചുഴലിയുടേതു പോലുള്ള ലക്ഷണങ്ങളും ഇവർ കാണിക്കുന്നുണ്ട്. ഏപ്രിൽ 9 മുതൽ 13 വരെയുള്ള ദിവസങ്ങൾക്കിടയിലാണ് ഏഴുപേരും മരിച്ചത്.

സിരോഹിയിലെ ഫുലാബായ് ഖേഡ, ഫുലാബെർ ഗ്രാമങ്ങളിൽനിന്നുള്ളവരാണിവർ. ലക്ഷണങ്ങൾ കാണിച്ച് അതേ ദിവസം തന്നെ മരിക്കുകയാണ് എല്ലാവരും.

അതേസമയം, കുട്ടികളുടെ മരണകാരണം എന്താണെന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് ആരോഗ്യ വകുപ്പ് ജോയിന്റ് ഡയറക്ടർ ജഗേശ്വർ പ്രസാദ് പറഞ്ഞു. വൈറൽ രോഗം മൂലമാണ് മരണമെന്നാണ് പ്രാഥമിക നിഗമനം.

എന്നാൽ ഔദ്യോഗിക റിപ്പോർട്ട് വരുന്നതുവരെ ഇതു സ്ഥിരീകരിക്കാനാകില്ല. മരിച്ച 7ൽ മൂന്നുപേർ പ്രാദേശികമായി ഉണ്ടാക്കിയ ഐസ് കഴിച്ചവരാണെങ്കിലും ഭക്ഷ്യവിഷബാധയെന്നത് പ്രസാദ് തള്ളിക്കളഞ്ഞു.

‘മകൻ പുലർച്ചെ 5 മണിയായപ്പോൾ എഴുന്നേറ്റ് വെള്ളം ചോദിച്ചു. പിന്നാലെ ചുഴലിയുടെ ലക്ഷണങ്ങൾ കാണിച്ചു. ഛർദ്ദിക്കുകയും ചെയ്തു. രാവിലെ എട്ടു മണിയോടെ മരിക്കുകയായിരുന്നു’ – രോഗം ബാധിച്ചു മരിച്ച അഞ്ചുവയസ്സുകാരന്‍റെ അമ്മ പറയുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe

Latest News