
സിഎന്‍ജി വിലവര്‍ധനയ്‌ക്കെതിരെ രാജ്യ തലസ്ഥാനത്ത് അനിശ്ചിതകാല സമരം പ്രഖ്യാപിച്ച് ഓട്ടോ – ടാക്‌സി ഡ്രൈവര്‍മാര്‍. തിങ്കളാഴ്ച സമരം ആരംഭിക്കുമെന്ന് യൂണിയന്‍ ഭാരവാഹികള്‍ അറിയിച്ചു.
സിഎന്‍ജി വിലയില്‍ 35 രൂപ സബ്‌സിഡി നല്‍കുക അല്ലെങ്കില്‍ യാത്രാ നിരക്ക് വര്‍ധിപ്പിക്കുക എന്നതാണ് സമരക്കാരുടെ ആവശ്യം. ഒരു കിലോ സിഎന്‍ജിക്ക് 11 രൂപയായിരുന്നു. കഴിഞ്ഞ ഒരുമാസത്തിനിടെ 15 രൂപയോളം വര്‍ധിച്ചു.
നിലവില്‍ 71 രൂപയ്ക്കാണ് ഡ്രൈവര്‍മാര്‍ ഒരു കിലോ സിഎന്‍ജി വാങ്ങുന്നത്. യാത്രാ നിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും ഡല്‍ഹി മുഖ്യമന്ത്രിക്കും പരാതികള്‍ നല്‍കിയിട്ടും നടപടിയെടുത്തില്ലെന്ന് യൂണിയന്‍ ആരോപിച്ചു. നിരക്ക് വര്‍ധിപ്പിക്കുന്നത് ചര്‍ച്ച ചെയ്യുന്നതിനായി സമിതി രൂപീകരിക്കുമെന്ന് ദില്ലി സര്‍ക്കാര്‍ വെള്ളിയാഴ്ച അറിയിച്ചിരുന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here