സുൽത്താൻ ബത്തേരിയിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിന്റെ മൃതദേഹം

വയനാട് സുൽത്താൻ ബത്തേരി മുക്കുത്തികുന്നിൽ പാതയോരത്ത് നിർത്തിയിട്ട വാഹനത്തിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് മഞ്ജൂർ സ്വദേശി ഡേവിഡാണ് മരിച്ചത്.

കഴിഞ്ഞ ദിവസം ഇയാളെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ തമിഴ്നാട് പൊലീസിന് പരാതി നൽകിയിരുന്നു. സമീപവാസികളാണ് കാറിനുള്ളിൽ ഒരാളെ മരിച്ച നിലയിൽ കണ്ടെന്ന വിവരം പൊലീസിനെ അറിയിച്ചത്.

മൃതദേഹത്തിൽ മുറിവുകളോ ബലപ്രയോഗം നടന്നതിന്‍റെ സൂചനകളോ ഉണ്ടായിരുന്നില്ല. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷമേ മരണകാരണം വ്യക്തമാകുകയുള്ളു. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksafe