സന്തോഷ് ട്രോഫി; ആദ്യ മത്സരത്തില്‍ പഞ്ചാബിനെതിരെ ബംഗാളിന് ജയം

സന്തോഷ് ട്രോഫി ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ ആദ്യ മത്സരത്തില്‍ ബംഗാളിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് പഞ്ചാബിനെ കീഴടക്കിയത് . എ ഗ്രൂപ്പിലെ രണ്ടാമത്തെ മത്സരത്തില്‍ ആതിഥേയരായ കേരളം രാജസ്ഥാനുമായി ഏറ്റുമുട്ടും. രാത്രി 8 ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം.

മലപ്പുറം കോട്ടപ്പടി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുന്നേറ്റ താരം ശുഭം ഭൗമിക്കാണ് ബംഗാളിനു വേണ്ടി ഗോള്‍ നേടിയത്. 61 ആം മിനിറ്റില്‍ സജാല്‍ ബാഗിന്റെ പാസില്‍നിന്നായിരുന്നു ശുഭം ലക്ഷ്യം കണ്ടത്. ഗോള്‍ മടക്കാന്‍ നിരവധി അവസരങ്ങള്‍ ലഭിച്ചെങ്കിലും പഞ്ചാബ് താരങ്ങള്‍ക്ക് ലക്ഷ്യം കണ്ടെത്താനായില്ല.

കരുത്തര്‍ തമ്മിലുള്ള പോരാട്ടത്തിന് ആവേശം പകരാന്‍ നിരവധി പേര്‍ എത്തിയിരുന്നു. കേരളത്തിന്റെ കളിയല്ലെന്നിരിക്കെ, റമദാനും നല്ല വെയിലുമായിട്ടും ഇത്രയേറെ കാണികള്‍ എത്തിയത് സന്തോഷ് ട്രോഫി ചാമ്പ്യന്‍ഷിപ്പിനെ ഈ നാട് നെഞ്ചേറ്റിയതിന്റെ തെളിവാണ്. തിങ്കളാഴ്ച കേരളവുമായാണ് ബംഗാളിന്റെ അടുത്ത മത്സരം. ബുധനാഴ്ചയാണ് പഞ്ചാബിന്റെ അടുത്ത മത്സരം . കോട്ടപ്പടിയില്‍ നടക്കുന്ന കളിയില്‍ രാജസ്ഥാനാണ് പഞ്ചാബിന്റെ എതിരാളികള്‍ .

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News