108 അടി ഉയരമുള്ള ഹനുമാൻ പ്രതിമ കെട്ടിപ്പടുത്ത്‌ മോദി; വിമർശിച്ച് സോഷ്യൽ മീഡിയ

108 അടി ഉയരമുള്ള കൂറ്റൻ ഹനുമാൻ പ്രതിമ!! പ്രത്യേകിച്ച് ഞെട്ടാനൊന്നുമില്ല. ബിജെപി ഭരിക്കുന്ന ഇന്ത്യയിൽ ഇതുപോലെ പ്രതിമകൾ ഇനിയും ഉയരും.

ഹനുമാൻ ജയന്തി ദിനമായ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്തിലെ മോർബിയിൽ ഹനുമാൻ പ്രതിമ അനാച്ഛാദനം ചെയ്യും. വീഡിയോ കോൺഫറൻസിംഗിലൂടെയാണ് ചടങ്ങിൽ സംബന്ധിക്കുക​യെന്ന് പ്രധാനമന്ത്രിയുടെ ഓഫിസ് അറിയിക്കുന്നു.

ഹനുമാൻജി 4 ധാം പ്രൊജക്ടിന്റെ ഭാഗമായാണ് പ്രതിമ നിർമ്മിച്ചത്. പദ്ധതിയുടെ ഭാഗമായി രാജ്യത്ത് നാല് ദിക്കുകളിലായി സ്ഥാപിക്കുന്ന നാല് പ്രതിമകളിൽ രണ്ടാമത്തേതാണ് മോർബിയിലേത്. പടിഞ്ഞാറ് ഭാഗത്തുള്ള ഈ പ്രതിമ മോർബി ബാപ്പു കേശവാനന്ദ ആശ്രമത്തിലാണ് സ്ഥാപിച്ചിരിക്കുന്നത്.

ഒരുവശത്ത്‌ പ്രതിമകൾ ഉയരുമ്പോൾ മറുവശത്ത്‌ വിശന്നൊട്ടിയ വയറുകളുമായി നിരവധിപ്പേർ ജീവിക്കുന്നുണ്ടെന്നാണ് സോഷ്യൽമീഡിയ മോദിയെ ഓർമിപ്പിക്കുന്നത്.

കൊവിഡ് മഹാമാരി വരുത്തിവച്ച സാമ്പത്തിക നഷ്ടത്തിൽ നിന്നും കരകയറിത്തുടങ്ങിയിട്ടില്ല നമ്മുടെ രാജ്യം. അങ്ങനെയുള്ള അവസ്ഥയിലാണ് മോദിയും ബിജെപി സർക്കാരും രാജ്യത്ത് കോടികൾ ചെലവിട്ട് കൂറ്റൻ പ്രതിമകൾ ‘ജനങ്ങൾക്കായി’ എന്ന പേരിൽ സമർപ്പിക്കുന്നത്. കഷ്ടം!!!

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News