വൈദ്യുതി ഭവന് മുന്നിലെ സമരം കടുപ്പിക്കും; കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്‍

കെ.എസ്.ഇ.ബി ചെയര്‍മാനെതിരായ സമരത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് കെഎസ്ഇബി ഓഫീസേഴ്സ് അസോസിയേഷന്‍. തിരുവനന്തപുരത് KSEB ആസ്ഥാനത്തിന്ന് മുന്നില്‍ തൊഴിലാളികളുടെ സത്യാഗ്രഹം ആരംഭിച്ചു. ചെയര്‍മാന്റെ പ്രതികാര നടപടികള്‍ അവസാനിപ്പിക്കുന്നത് വരെ പ്രക്ഷോഭം തുടരാനാണ് അസോസിയേഷന്‍ അറിയിച്ചു.

വൈദ്യുതി ഭവന് മുന്നിലെ സമരം കടുപ്പിക്കാന്‍ തന്നെയാണ് കെ.എസ്.ഇ.ബി ഓഫീസേഴ്സ് അസോസിയേഷന്റെ തീരുമാനം. നേതാക്കളുടെ സസ്പെന്‍ഷന്‍ പിന്‍വലിച്ചെങ്കിലും അന്യജില്ലകളിലേക്ക് സ്ഥലം മാറ്റി പ്രതികാരം ചെയുന്ന ചെയര്‍മാന്‍ സമരത്തെ അവഹേളിച്ചും രംഗത്ത് എത്തിയിരുന്നു. ഇതാണ് ഓഫീസര്‍സ് അസോസിയേഷനെ പ്രകോപിപ്പിച്ചത്.

ജാസ്മിന്‍ ബാനുവിനെയും , എം ജി സുരേഷ് കുമാറിനെയും സ്ഥലംമാറ്റിയ നടപടി പിന്‍വലിക്കണമെന്നും ഓഫീസര്‍സ് അസോസിയേഷന്‍ അസോസിയേഷന്‍ ആവിശ്യപെടുന്നു. KSEB ചെയര്‍മാന്റെ പ്രതികാര നടപടികളെ കടുത്ത ഭാഷയിലാണ് CITU സംസ്ഥാന കമ്മിറ്റി അംഗം വി കെ മധു വിമര്‍ശിച്ചത്

അതേസമയം, പ്രശ്ന പരിഹാരത്തിനായി മന്ത്രി കെ കൃഷ്ണന്‍കുട്ടി തിങ്കളാഴ്ച സമരക്കാരുമായി കൂടിക്കാഴ്ച നടത്തും. ചെയര്‍മാനും സമരക്കാരും പരസ്പരം പോര്‍ വിളി തുടരുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ ഇടപെടല്‍.ഇതിന്ന് മുന്നോടിയായി മന്ത്രി കെ കൃഷ്ണന്‍ കുട്ടി മുന്‍ മന്ത്രി എ കെ ബാലനുമായി കൂടി കാഴ്ച നടത്തിയിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News