വിവാഹ ദിവസം സീറോ മേക്കപ്പിൽ തിളങ്ങി ആലിയ; താര വിവാഹം ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരായിരിക്കുകയാണ്. വ്യാഴാഴ്ച മുംബൈയിലായിരുന്നു വിവാഹ ചടങ്ങ്. വിവാഹ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങൾ ആലിയ സാമൂഹ്യ മാധ്യമങ്ങളിൽ പങ്കുവച്ചിരുന്നു. ചിത്രങ്ങളിൽ ആലിയയുടെ മേക്കപ്പാണ് ശ്രദ്ധേയമാവുന്നത്.

‘നോ മേക്കപ്പ് ലുക്ക്’ എന്ന് വിളിക്കപ്പെടുന്ന മേക്കപ്പാണ് ആലിയ ഉപയോഗിച്ചിരിക്കുന്നത്. മിതത്വം തോന്നുന്ന തരത്തിലുള്ള മിനിമലായ ഒരു മേക്കപ്പ് ആണിത്.

മുംബൈയിലെ ബാന്ദ്രയിൽ നടന്ന വിവാഹ ചടങ്ങിൽ കരീന കപൂർ, സെയ്ഫ് അലി കാൻ, കരിഷ്മ കപൂർ എന്നിവരുൾപ്പെടെ അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പങ്കെടുത്തത്. ഓൺലൈനിൽ പ്രചരിക്കുന്ന കേക്ക് മുറിക്കൽ ചടങ്ങിൽ നിന്നുള്ള നിരവധി ഫോട്ടോകളിലും വീഡിയോകളിലും ആലിയ ഭട്ടിന്റെ വിവാഹ മോതിരം കാണാം.

കൈകൊണ്ട് ചായം പൂശിയ ഐവറി ഓർഗൻസ സാരിയും മികച്ച ടില്ല വർക്കുകളും എംബ്രോയ്ഡറി ചെയ്ത, കൈകൊണ്ട് നെയ്ത ടിഷ്യു വെയിലും താരം ധരിച്ചിരുന്നു. അൺകട്ട് ഡയമണ്ടും മുത്തുകളും ഉൾക്കൊള്ളുന്ന സബ്യസാചി ഹെറിറ്റേജ് ജ്വല്ലറിയും ആലിയ ധരിച്ചു.

അൺകട്ട് ഡയമണ്ട് നെക്ലേസും കമ്മലുകളും ആലിയ ധരിച്ചിരുന്നു. രണ്ട് കൈകളിലും വളകളുണ്ടായിരുന്നു. ആലിയയുടെ മംഗളസൂത്രത്തിൽ കറുത്ത മുത്തുകളും സ്വർണ്ണ ചെയിനും ഉണ്ടായിരുന്നു. ഇൻഫിനിറ്റി ചിഹ്നമുള്ള ഒരു ടിയർഡ്രോപ്പ് ഡയമണ്ട് പെൻഡന്റും ഉണ്ടായിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here

You may also like

ksafe

Latest News