ഇലോണ്‍ മസ്കിനെ തടയാന്‍ പുതിയ നീക്കവുമായി ട്വിറ്റര്‍. കൂടുതല്‍ ഓഹരികള്‍ നിലവിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലക്ക് നല്‍കി മസ്കിനെ തടയാനുള്ള പോയ്സണ്‍ പില്‍ എന്ന നീക്കമാണ് ട്വിറ്റര്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
4300 കോടി ഡോളറിന് ഏകദേശം 3.27 ലക്ഷം കോടി രൂപയ്ക്ക് ട്വിറ്ററിന്‍റെ എല്ലാ ഓഹരികളും ഏറ്റെടുക്കാനുള്ള നീക്കമാണ് മസ്ക് ഈ അടുത്തായി നടത്തിയത്. ഇതിനെ പ്രതിരോധിക്കാനാണ് ട്വിറ്ററിന്‍റെ പോയ്സണ്‍ പില്‍ എന്ന പുതിയ നീക്കം.
ട്വിറ്റര്‍ ബോര്‍ഡിന്‍റെ അനുമതി ഇല്ലാതെ ഏതെങ്കിലും നിക്ഷേപകര്‍ 15 ശതമാനം ഓഹരി ഏറ്റെടുക്കുവാന്‍ മുമ്പോട്ടു വന്നാല്‍ കമ്പനിയുടെ കൂടുതല്‍ഓഹരികള്‍ വിപണിയിലെത്തിച്ച് നിലവിലെ നിക്ഷേപകര്‍ക്ക് കുറഞ്ഞ വിലക്ക് ഓഹരികള്‍ വാങ്ങാനുള്ള അവസരമൊരുക്കുന്നതാണ് പോയ്സണ്‍ പില്‍ എന്ന നീക്കം.
ഇത് ഷെയര്‍ ഹോള്‍ഡേഴ്സ് റൈറ്റ്സ് പ്ലാന്‍ എന്നും അറിയപ്പെടും. ഇതു വഴി ഇലോണ്‍ മസ്കിന്‍റെ ഓഹരി ഉടമസ്ഥതയുടെ ശതമാനം കുറയ്ക്കാന്‍ പറ്റും. ഈ പദ്ധതി അടുത്ത വര്‍ഷം ഏപ്രില്‍ 14 വരെ തുടരാനാണ് ട്വിറ്റര്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
നിലവില്‍ 264 കോടി രൂപ മൂല്ല്യമുള്ള ട്വിറ്ററിന്‍റെ 9.1 ശതമാനം ഓഹരി മസ്കിന് സ്വന്തമാണ്. ട്വിറ്ററിനെ നിരന്തരം വിമര്‍ശിക്കുന്ന മസ്കിന്‍റെ ഏകപക്ഷീയമായ ഏറ്റെടുക്കലിനെതിരെ ജീവനക്കാരും രംഗത്തെത്തിയിരുന്നു. ഇതു കൂടി കണക്കിലെടുത്താണ് ട്വിറ്ററിന്‍റെ ഈ പുതിയ നീക്കം. ട്വിറ്ററിന്‍റെ ഈ നീക്കത്തെ മസ്ക് എങ്ങനെ നേരിടുമെന്ന് കണ്ടറിയാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.