വാട്സ്ആപ്പിന്റെ പുതുപുത്തൻ മാറ്റങ്ങള്‍ ഇങ്ങനെ…

ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനായ വാട്ട്‌സ്ആപ്പ് വലിയ മാറ്റങ്ങള്‍ക്ക് ഒരുങ്ങുന്നു. ഗ്രൂപ്പുകൾ നിയന്ത്രിക്കുന്നത് മുതൽ വോയിസ് കോളിലേക്ക് കൂടുതൽ പേരെ ഉള്‍പ്പെടുത്തുന്നതടക്കമുള്ള കൂടുതല്‍ സൗകര്യങ്ങളാണ് ഇനി വരാനിരിക്കുന്നത്. പുതിയ മാറ്റങ്ങള്‍ വരും ആഴ്ചകളിലായി പുറത്തിറക്കും. ഏറ്റവും പുതിയ അഞ്ച് മാറ്റങ്ങള്‍ ഇങ്ങനെയാണ്.

ഇമോജി റിയാക്ഷന്‍സ്: ഇന്‍സ്റ്റാഗ്രാമിനും ഫേസ്ബുക്കിനും സമാനമായി ചാറ്റിനകത്ത് ഇമോജി റിയാക്ഷന്‍ നല്‍കാന്‍ കഴിയുന്നതാണ് പുതിയ മാറ്റം. ഗ്രൂപ്പിനകത്തോ വ്യക്തിഗതമായോ സന്ദേശങ്ങള്‍ അയക്കുമ്പോള്‍ അതിനോടുള്ള പ്രതികരണം എന്ന തരത്തില്‍ ഈ ഓപ്ഷന്‍ ഇനി മുതല്‍ ഉപയോഗിക്കാം. ഇതിലൂടെ ചാറ്റിനകത്തെ അനാവശ്യ സന്ദേശങ്ങള്‍ കുറക്കാനും സാധിക്കും.

അഡ്മിൻമാർക്ക് കൂടുതൽ അധികാരം: ഗ്രൂപ്പ് ചാറ്റുകളിൽ നിന്ന് തെറ്റായ, പ്രശ്നമുള്ള സന്ദേശങ്ങൾ നീക്കം ചെയ്യാൻ ഗ്രൂപ്പ് അഡ്മിൻമാർക്ക് പുതിയ അപ്ഡേറ്റിലൂടെ സാധിക്കും.

ഫയൽ ഷെയറിങ്: നിലവില്‍ 100 എം.ബി വരെയുള്ള ഫയലുകള്‍ മാത്രമേ വാട്ട്സ് ആപ്പിനകത്ത് പങ്കുവെക്കാന്‍ സാധിക്കൂ. പുതിയ അപ്ഡേറ്റിലൂടെ ഇത് 2 ജിബി വരെ കൂടുതലായി ഉപയോഗിക്കാം.

നീണ്ട വോയ്‌സ് കോളുകൾ: വാട്ട്‌സ്ആപ്പിലെ ഈ പുതിയ മാറ്റത്തിലൂടെ ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ 32 പേരെ വരെ അനുവദിക്കാം. നിലവിൽ എട്ട് പേർക്ക് മാത്രമാണ് ഒരു ഗ്രൂപ്പ് വോയ്‌സ് കോളിൽ ഭാഗമാകാന്‍ സാധിക്കൂ. പുതിയ സംവിധാനത്തിലൂടെ 32 പേർക്ക് വരെ ഒറ്റ-ക്ലിക്കില്‍ വോയ്‌സ് കോളിംഗ് അനുവദിക്കും.

കമ്മ്യൂണിറ്റികൾ: പൊതുവായ താൽപ്പര്യമുള്ള ഗ്രൂപ്പുകളെ ഒരുമിച്ചു ഒരൊറ്റ പോയിന്‍റില്‍ ലഭ്യമാക്കുന്ന പുതിയ ഫീച്ചറാണിതെന്നാണ് വാട്ട്സ് ആപ്പ് അറിയിക്കുന്നത്. ഒരൊറ്റ കേന്ദ്രത്തിന് കീഴില്‍ വരുന്ന ഗ്രൂപ്പുകളെയെല്ലാം ഒന്നിച്ചുചേര്‍ത്ത് വാട്ട്സ് ആപ്പിന്‍റെ മറ്റെല്ലാ ഫീച്ചറുകളും എളുപ്പത്തില്‍ ലഭ്യമാക്കുന്നതാണ് ഈ പുതിയ സംവിധാനം. ഇതിന്‍റെ ഇന്‍റര്‍ഫേസ് ഇതുവരെ അന്തിമമായിട്ടില്ലെന്ന് വാട്ട്സ് ആപ്പ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News