എങ്ങനെയാണ് ഇത്രയും വെറുപ്പുണ്ടാകുന്നത്, ഇന്ത്യ ഒറ്റ ആശയമല്ല; വിദ്വേഷ പ്രചാരണങ്ങൾക്കെതിരെ നടി ശ്രേയ

ഹൈദരാബാദ്: ന്യൂനപക്ഷ വിഭാഗങ്ങൾക്കു നേരെ രാജ്യത്തുടനീളം നടക്കുന്ന അതിക്രമങ്ങളിൽ പ്രതികരണവുമായി തെലുങ്ക് നടിയും മോഡലുമായ ശ്രേയ ധൻവാന്താരി. ഇന്ത്യയെന്നത് ഒരൊറ്റ ആശയമല്ലെന്ന് നടി പറഞ്ഞു. ട്വിറ്ററിലാണ് ശ്രേയയുടെ പ്രതികരണം.

‘എങ്ങനെയാണ് ഇത്രയും കൂടുതൽ വെറുപ്പുണ്ടാകുന്നത്. ഇന്ത്യയെന്നത് കഠിനമായ പ്രതീക്ഷയുടെ ഒറ്റ ആശയത്തിനും മുകളിലാണ്’- അവർ കുറിച്ചു. നിരവധി പേരാണ് നടിയുടെ ട്വീറ്റ് പങ്കുവച്ചത്.

രാമ നവമി ദിനാഘോഷത്തോടനുബന്ധിച്ച് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രത്യേക മതസമുദായത്തിന് നേരെയുണ്ടായ അക്രമങ്ങളുടെ പശ്ചാത്തലത്തിലാണ് ശ്രേയയുടെ ട്വിറ്റർ കുറിപ്പ്. മധ്യപ്രദേശ്, ഗുജറാത്ത്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലായിരുന്നു കൂടുതൽ അനിഷ്ട സംഭവങ്ങൾ റിപ്പോർട്ടു ചെയ്തത്.

നേരത്തെ, ഹലാൽ ഭക്ഷണ വിവാദത്തിനിടെ തന്റെ നിലപാട് വ്യക്തമാക്കിയ നടി കൂടിയാണ് ശ്രേയ. ഇന്ത്യയിലെ നോൺ വെജ് ഭക്ഷണത്തെ കുറിച്ച് ഇന്ത്യ ടുഡേ തയ്യാറാക്കിയ മീറ്റ് ഓൺ ദ മെനു എന്ന കാർഡ് ഷെയർ ചെയ്താണ് ഇവർ ഇക്കാര്യത്തിൽ പ്രതികരിച്ചിരുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here